Begin typing your search above and press return to search.
വന്നു പുതുപുത്തൻ ബലേനോ, വില 5.45 ലക്ഷം

മാരുതി സുസുകിയുടെ ജനപ്രിയ വാഹനം ബലേനോയുടെ പുത്തന്‍ പതിപ്പ് വിപണിയിൽ ഇന്നവതരിപ്പിച്ചു. ഇന്റീരിയർ, സേഫ്റ്റി ഫീച്ചറുകൾ എന്നിവയാണ് പുതിയ ബലേനോയുടെ ഹൈലൈറ്റ്‌സ്. രണ്ട് പുതിയ എക്സ്റ്റീരിയർ കളർ ഓപ്‌ഷനും കൂടി പുതിയതിലുണ്ട്.
വില 5.45 ലക്ഷം രൂപ മുതൽ 8.77 രൂപ വരെയാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിവ തന്നെയായിരിക്കും പുത്തന്‍ വാഹനത്തിലും.
സേഫ്റ്റി ഫീച്ചറുകൾ
- രണ്ട് എയർബാഗുകൾ
- ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബൂഷനോടുകൂടിയ എബിഎസ്
- ബ്രേക്ക് അസിസ്റ്റ്
- സീറ്റ് ബെൽറ്റ് റിമൈൻഡർ
- സ്പീഡ് അലർട്ട് സംവിധാനം
- പാർക്കിംഗ് സെൻസർ
- ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍
മറ്റു സവിശേഷതകൾ
- പുതിയ ഗ്രില്‍
- പുതിയ 16 ഇഞ്ച് അലോയ് വീല്‍
- എല്‍ഇഡി ഹെഡ് ലാമ്പ്, ഫോഗ് ലാമ്പ്
- കറുത്ത ഇന്റീരിയർ (ബ്ലൂ ഡീറ്റൈലിംഗ്)
- 17.78 സെന്റിമീറ്റർ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്
- ആപ്പിൾ കാർ പ്ലേ
- ആൻഡ്രോയിഡ് ഓട്ടോ
- വോയ്‌സ് റെക്കഗ്നിഷൻ
- പാർക്കിംഗ് കാമറ
- ബ്ലൂടൂത്ത് ഓഡിയോ
2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. ഹ്യൂണ്ടായ് i20, ടൊയോട്ട എറ്റിയോസ് എന്നിവയായിരുന്നു ബലേനോയുടെ പ്രധാന എതിരാളികൾ.
Next Story