പുതിയ വിതാര ബ്രെസ പെട്രോള്‍ അവതരിപ്പിച്ചു

ഡീസല്‍ എന്‍ജിന്‍ മാത്രമുണ്ടായിരുന്ന വിതാര ബ്രെസയ്ക്ക് ഇനി പെട്രോള്‍ വകഭേദവും. മാരുതി സുസുക്കി പുതിയ തലമുറ വിതാര ബ്രെസ 2020 അവതരിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഈ ് എസ്.യു.വിയുടെ വില 7.34 മുതല്‍ 11.40 ലക്ഷം രൂപ വരെയാണ്. ഒമ്പത് വേരിയന്റുകളില്‍ പുതിയ ബ്രെസ ലഭ്യമാണ്.
2016ല്‍ വിപണിയില്‍ അവതരിപ്പിച്ച ബ്രെസയ്ക്ക് ഡീസല്‍ വകഭേദം മാത്രമേ ഉണ്ടായിരുന്നുള്ളു. ഏപ്രില്‍ മുതല്‍ ബിഎസ് ആറ് മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിനാല്‍ ഡീസല്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത് കടക്കുമെന്ന് മാരുതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഡീസല്‍ എന്‍ജിന് പകരം ബ്രെസയില്‍ ബിഎസ് ആറ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിച്ചത്.
എന്നാല്‍ വലിയ എന്‍ജിന്‍ വന്നതോടെ 28 ശതമാനം ജിഎസ്ടിയില്‍ നിന്ന് 43 ശതമാനം ജിഎസ്ടിയിലേക്ക് മാറി. ഇത് വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2020ല്‍ ബ്രെസ പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചിരുന്നു.
5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ പുതിയ ബ്രെസ ലഭ്യമാണ്. ഇതിന്റെ മാനുവല്‍ പെട്രോള്‍ വകഭേദത്തിന്റെ വല 7.34-9.98 ലക്ഷം രൂപയ്ക്ക് ഇടയിലാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 9.75-11.40 ലക്ഷം രൂപയുടെ ഇടയിലാണ് വില.
ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് ആറ് എമിഷന്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോട ബ്രെസയുടെ ഡീസല്‍ വകഭേദത്തിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
2016ല്‍ വിപണിയിലെത്തിയ ബ്രെസ ഇക്കാലയളവില്‍ അഞ്ച് ലക്ഷത്തിലേറെ ബ്രെസ ഡീസല്‍ കാറുകളാണ് വിറ്റഴിച്ചത്. 2019ല്‍ മാത്രം 1.27 ലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline