അതിശയിപ്പിക്കുന്ന വിലക്കുറവിൽ കോംപാക്ട് എസ് യുവി പുറത്തിറക്കി നിസ്സാൻ!

നിസ്സാന്റെ ഏറ്റവും പുതിയ ബി.എസ്.യു.വിയായ നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയിലെത്തി. 4.99 ലക്ഷം രൂപ മുതലാണ് വില (എക്സ്-ഷോറൂം , ഡല്‍ഹി). 2020 ഡിസംബര്‍ 31 വരെ പ്രാരംഭ ഓഫര്‍ ലഭ്യമാണ്. പിന്നീട് വില പരിഷ്‌കരിച്ചേക്കാനിടയുണ്ട്. എല്ലാ അപ്‌ഡേഷനോടും കൂടിയ മോഡലിന് 9.38 ലക്ഷം രൂപ വരെയായിരിക്കും. നിലവില്‍ ഉപഭോക്താക്കള്‍ക്ക് മാഗ്നൈറ്റ് വാങ്ങാന്‍ ഏറ്റവും മികച്ച അവസരമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഡീലര്‍ഷിപ്പുകളിലും വെബ്‌സൈറ്റിലും പാന്‍-ഇന്ത്യ ബുക്കിംഗും ഇപ്പോള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇന്ത്യന്‍ വാഹന വിപണിയില്‍ ആദ്യമായി വിര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ഇരുപതോളം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. 20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്സ്ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ടെക്‌നോളജിക്ക് പ്രാധാന്യം നല്‍കുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിസ്സാന്റെ ഓപ്ഷണല്‍ 'ടെക് പായ്ക്കും അവതരിപ്പിക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പുതിയ നിസ്സാന്‍ മാഗ്നൈറ്റ് ഒരു ഗെയിം ചെയ്ഞ്ചറായിരിക്കുമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.


എക്‌സ്‌ഷോറൂം വില (ഡല്‍ഹി)

മാഗ്നൈറ്റ് എക്‌സ് ഇ

999 cc, മാന്വല്‍, പെടോള്‍ Rs.4.99 ലക്ഷം*

എക്‌സ് എല്‍

999 cc, മാന്വല്‍, പെട്രോള്‍ Rs.5.99 ലക്ഷം*

എക്‌സ് വി

999 cc, മാന്വല്‍, പെട്രോള്‍

Rs.6.68 ലക്ഷം*

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it