തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുമായി ഐഐറ്റിയിലെ മിടുക്കര്‍
''സൈക്കിള്‍ ബാലന്‍സുണ്ടോ?'' ടൂവീലര്‍ പഠിക്കാനെത്തുന്നവരോട് ഇനി ആ ചോദ്യം ചോദിക്കേണ്ടിവരില്ല. ഇലക്ട്രിക് മോട്ടോറില്‍ ഓടുന്ന സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടറുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഐഐറ്റിയിലെ ഒരു കൂട്ടം മിടുക്കര്‍.
നേരത്തെ യമഹ, ഹോണ്ട തുടങ്ങിയ കമ്പനികള്‍ സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടറുകളുടെ കണ്‍സപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. പക്ഷെ ഇതുവരെ അവയൊന്നും വിപണിയിലിറക്കിയിട്ടില്ല. എന്നാല്‍ ഐഐറ്റി ബോംബെയില്‍ നിന്ന് ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ചെലവേറിയതല്ലാത്ത സെല്‍ഫ് ബാലന്‍സിംഗ് ടെക്‌നോളജിയാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ഇതില്‍ നിന്ന് സ്‌കൂട്ടറുകളുടെ ട്രെന്‍ഡ് മാറുകയാണെന്ന് വ്യക്തം.
വികാസ് പോദാര്‍, അഷുതോഷ് ഉപധ്യായ് എന്നീ രണ്ട് ഐഐറ്റി ബിരുദധാരികളുടെ ലിഗര്‍ മൊബിലിറ്റി എന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് കുറഞ്ഞ ചെലവില്‍ സെല്‍ഫ് ബാലന്‍സിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം ഏത് ഓട്ടോമാറ്റിക് സ്‌കൂട്ടറുകളിലും ഘടിപ്പിക്കാം. സ്‌കൂട്ടറിന്റെ 10 ശതമാനമാണ് ഇതിന്റെ ചെലവ്.