ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ സ്‌കോഡ ഓട്ടോ ലയിച്ചു

ജര്‍മ്മന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫോക്സ്വാഗണിന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‌കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ച് ' സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 'ആയി മാറുന്നു. ഫോക്സ്വാഗണ്‍ ഗ്രൂപ്പ് തയ്യാറാക്കി നടപ്പാക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായാണ് കമ്പനികളുടെ ലയനം.

ഗുര്‍പ്രതാപ് ബോപ്‌റായിയാണ് പുതിയ സംരംഭത്തിന്റെ തലവന്‍.അദ്ദേഹം എം ഡി ആയി ചാര്‍ജെടുത്തു. ഫോക്സ്വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ മൂന്ന് കമ്പനികളാണ് ലയിച്ചത്.പുണെ ആയിരിക്കും പുതിയ കമ്പനിയുടെ ആസ്ഥാനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും പ്രാദേശിക ഓഫീസുകള്‍ ഉണ്ടായിരിക്കും. പുതിയ കമ്പനിക്കു കീഴിലാകും ഇനി സ്‌കോഡ, ഫോക്സ്വാഗണ്‍, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നീ കാറുകളുടെ ഇന്ത്യയിലെ ഉല്‍പ്പാദനവും വിപണനവും.

ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഫോക്സ്വാഗണും സ്‌കോഡയും വിവിധ മോഡലുകള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കും. സ്‌കോഡയുടെയും ഫോക്സ്വാഗണിന്റെയും മിഡ്സൈസ് എസ്യുവികളായിരിക്കും ലയനശേഷമുള്ള ആദ്യ മോഡലുകള്‍. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി-എ0 പ്ലാറ്റ്ഫോമിന്റെ ഇന്ത്യന്‍ പതിപ്പായ എംക്യുബി-എ0 ഇന്‍ അടിസ്ഥാനമാക്കി ഈ വാഹനങ്ങള്‍ അടുത്ത വര്‍ഷത്തോടെ അവതരിപ്പിക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it