SUV 2019 എത്തുന്നു, നിരത്ത് കീഴടക്കാന്‍

വരാനിരിക്കുന്ന നാളുകള്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടേതാണോ എന്ന് തോന്നിക്കും വിധം പുതിയതും നവീകരിച്ചതുമായ 15ഓളം എസ്.യു.വികളാണ് വിപണിയിലെത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ കാറുകളെ അപേക്ഷിച്ച് ഏഴിരട്ടി വളര്‍ ച്ചയാണ് എസ്.യു.വികള്‍ക്ക് ഉണ്ടായത്. ഈ വിജയം തുടര്‍ന്നും ആവര്‍ത്തിക്കാനും വാഹനവിപണിക്ക് നഷ്ടപ്രതാപം വീണ്ടെടുക്കാനുമായി എത്തുന്ന എസ്.യു.വികളെ പരിചയപ്പെടാം.

ഹ്യുണ്ടായ് കോന

കോന എന്ന പേരില്‍ ആദ്യ ഇലക്ട്രിക് എസ്.യു.വിയെ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായ്. 39 സണ ബാറ്ററി പായ്‌ക്കോടെ വരുന്ന ഇതിന് മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ ഓടാന്‍ കഴിയും. ഒരു മണിക്കൂര്‍ കൊണ്ട് ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനാകും. 136 ബിഎച്ച്പി പവറിനും 395 എന്‍എം ടോര്‍ക്കിനും സമാനമായ കരുത്തുള്ള ഈ മോഡലിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്ക് എത്താന്‍ വെറും മൂന്ന് സെക്കന്‍ഡ് മതി. ഈ വര്‍ഷം പകുതിയോടെ എത്തുന്ന ഇതിന്റെ വില 25-30 ലക്ഷം രൂപയുടെ ഇടയിലായിരിക്കും.

ഹ്യുണ്ടായ് കാര്‍ലീനോ

2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കാര്‍ലീനോ ഇന്ത്യയിലെയും വിദേശത്തെയും നിരത്തുകളില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വിപണിയിലെത്താന്‍ തയാറാടെക്കുന്നു. ഗ്രാന്‍ഡ് ഐ10 പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പ്പന ചെയ്ത ഈ മോഡലിന് പുതിയ എന്‍ജിനാണ്. 1 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും കാര്‍ലീനോയ്ക്ക് കരുത്ത് പകരും. ആകര്‍ഷകമായ രൂപഭംഗിയോട് കൂടിയ കാര്‍ലീനോയ്ക്ക് ക്രെറ്റയുമായി ചെറു സാമ്യം ഉണ്ട്. ഹ്യുണ്ടായിയുടെ ഗ്ലോബ്ലല്‍ കാറായ കാര്‍ലീനോ ബ്രെസ്സ, നെക്‌സണ്‍, ഇക്കോസ്‌പോര്‍ട്ട്, എക്‌സ്.യു.വി 300 എന്നിവയ്ക്ക് ശക്തമായ എതിരാളിയായിരിക്കും. 2019 മധ്യത്തോടെയാണ് കാര്‍ലീനോയുടെ വരവ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര എക്‌സ്.യു.വി 300

ചെറു എസ്.യു.വി ഗണത്തില്‍പ്പെട്ട എക്‌സ്.യു.വി 300 അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്. മാരുതി ബ്രെസ്സ, ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ ടെറാനോ തുടങ്ങിയവയുടെ വിഭാഗത്തിലേക്കാണ് ഈ മോഡല്‍ എത്തുന്നത്. മറാസോയില്‍ നിന്ന് കടം കൊണ്ട 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഇതിനുണ്ടാവുക എന്നാണ് പ്രതീക്ഷ. കൂടാതെ മഹീന്ദ്ര പുതിയ റ്റി.യു.വി 300 ഈ വര്‍ഷം മധ്യത്തോടെ അവതരിപ്പിക്കും.

ടാറ്റ H7X

ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റ് വകഭേദമായ ഈ മോഡല്‍ 2019 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഹാരിയറിനെ അപേക്ഷിച്ച് നീളമുള്ള വീല്‍ബേസുള്ള H7X-ന് ഹാരിയറിന്റെ അതേ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി 2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനോടെയാണ് ഈ മോഡല്‍ വരുന്നത്.

പുതിയ ഡസ്റ്റര്‍ ക്യാപ്റ്ററിന് പ്രതീക്ഷിച്ച പ്രതികരണം വിപണിയില്‍ നിന്ന് ലഭിക്കാത്തതി നാല്‍ അതിവേഗം പുതിയ ഡസ്റ്ററിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിനോ. പഴയതിനെ അപേക്ഷിച്ച് നിരവധി ഫീച്ചറുകള്‍ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. കാബിനും പുതിയതാണെങ്കിലും എന്‍ജിനുകള്‍ക്ക് മാറ്റമില്ല.

എം.ജി എസ്.യു.വി

മോറിസ് ഗാരേജസ് ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്നത് വലിയൊരു എസ്.യു.വിയും ആയിട്ടാണ്. സിആര്‍വിയുടെ വലുപ്പം പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ വില പക്ഷെ അതിനേക്കാള്‍ താഴെയായിരിക്കും. ഗുജറാത്തിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ 16-20 ലക്ഷം രൂപയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

കിയ ടസ്‌കര്‍
ഇന്ത്യയിലേക്കുള്ള കിയയുടെ പ്രവേശനം ടസ്‌കര്‍ എന്ന എസ്.യു.വിയിലൂടെ ആയിരിക്കും. ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച കിയ ടസ്‌കര്‍ 2018 ഓട്ടോ എക്‌സ്‌പോ യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഇതിന്റെ വില 10-15 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കും. 1.6 ലിറ്ററിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും ഇതില്‍ ഉണ്ടാവുക. ഹ്യുണ്ടായ് ക്രെറ്റയുടെ മുഖ്യ എതിരാളിയാകുന്ന ഈ മോഡല്‍ ഈ വര്‍ഷം മധ്യത്തോടെ വിപണിയിലെത്തും.

നിസാന്‍ കിക്‌സ്

ഇന്ത്യയില്‍ വില്‍പ്പന ഏറെ ഇടിഞ്ഞിരിക്കുന്ന നിസാന്‍ കിക്‌സിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ത്യന്‍ വിപണിക്കായി ചില മാറ്റങ്ങള്‍ വരുത്തിയാണ് കമ്പനി കിക്‌സ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകള്‍, ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 360 ഡിഗ്രി കാമറ, ടെലിമാറ്റിക്‌സ് എനേബിള്‍ഡ് സ്മാര്‍ട്ട് വാച്ച് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it