പുതിയ ട്രയംഫ് ടൈഗർ 800 XCa ഇന്ത്യയിൽ

ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫിൽ നിന്നുള്ള 'ടൈഗർ 800 XCA 2019' ഇന്ത്യയിലെത്തി. 15.16 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹിയിലെ ഷോറൂമിൽ വില. ഇതോടെ 'ടൈഗർ 800' വിഭാഗത്തിൽ ട്രയംഫിന് 4 വേരിയന്റുകളായി- XR, XRx, XCx, XCa.

ഇരുനൂറിൽ പരം ചാസിസ്, എൻജിൻ അപ്ഗ്രേഡുകൾ നടത്തിയാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡ് റൈഡിന്റെ കാര്യത്തിലായാലും ടെക്നോളജിയുടെ കാര്യത്തിലായാലും XCx ന് മുന്നിലാണ് XCa.

800 സി സി എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. ഈ ഇൻലൈൻ, ത്രീ-സിലിണ്ടർ എൻജിന് 9,500 ആർ പി എമ്മിൽ 94 ബിഎച്ച്പി കരുത്തും 8,050 ആർ പി എമ്മിൽ 79 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ആറു-സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

എൽഇഡി ലൈറ്റിംഗ്, സ്വിച്ച്ഗിയറിന് ബാക്ക്ലൈറ്റ് ഇല്ല്യൂമിനേഷൻ, ജോയ്സ്റ്റിക്ക് കണ്ട്രോൾ, അലുമിനിയം റേഡിയേറ്റർ ഗാർഡ് എന്നിവ ഇതിന്റെ ചില ഫീച്ചറുകളാണ്. 5-ഇഞ്ച് ഫുൾ-കളർ TFT സ്ക്രീൻ, അഞ്ച് രീതിയിൽ ക്രമീകരിക്കാവുന്ന വിൻഡ് സ്ക്രീൻ എന്നിവയുമുണ്ട്.

മികച്ച ക്രൂയിസ് കൺട്രോളിനൊപ്പം ആറ് റൈഡ് മോഡുകളാണ് ബൈക്കിൽ ഉള്ളത്-ഓഫ്-റോഡ് പ്രോ, റോഡ്, റൈൻ, ഓഫ് റോഡ്, സ്പോർട്ട്, റൈഡർ-പ്രോഗ്രാമബിൾ. മുന്നിൽ 21-ഇഞ്ച് വീലും പിന്നിൽ 17-ഇഞ്ച് വീലും.

ഇന്ത്യയിൽ ബിഎംഡബ്ള്യൂ F 850 GS, ഹോണ്ട ആഫ്രിക്ക ട്വിൻ, ഡുകാട്ടി മൾട്ടിസ്ട്രാഡ 950, കാവസാക്കി വേർസിസ് 1000 എന്നിവയോടായിരിക്കും മത്സരിക്കേണ്ടി വരിക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it