പുതിയ സുരക്ഷാ ഫീച്ചറുകളുമായി 52,907 രൂപയ്ക്ക് ഒരു കിടിലൻ ബൈക്ക്

ഉത്സവ സീസൺ മുന്നിൽ കണ്ടുകൊണ്ട് ടിവിഎസ് മോട്ടോർ കമ്പനി സ്റ്റാർ സിറ്റി പ്ലസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.

സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി അഥവാ എസ്ബിടി ആണ് പുതിയ ബൈക്കിന്റെ ഹൈലൈറ്റ്. 52,907 രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില.

ഡ്യൂവൽ-ടോൺ മിറർ ആണ് ബൈക്കിന്റെ മറ്റൊരു സവിശേഷത.

കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതാണ് എസ്ബിടി (SBT) സാങ്കേതിക വിദ്യ. ഇതുപയോഗിച്ച് മുന്നിലേയും പിന്നിലേയും ബ്രേക്കുകൾ ഒരുമിച്ച് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നു. മാത്രമല്ല, സ്കിഡ്‌ഡിങ്‌ പരമാവധി കുറക്കാനും ഈ സാങ്കേതിക വിദ്യ ഉപകരിക്കും.

110 സിസി വിഭാഗത്തിൽ എസ്ബിടി സാങ്കേതിക വിദ്യ ലഭ്യമാക്കുന്ന ഏക വാഹന നിർമ്മാണ കമ്പനിയാണ് തങ്ങളെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

Related Articles

Next Story

Videos

Share it