Begin typing your search above and press return to search.
ഇന്ത്യയിൽ ആകാശ ടാക്സി തുടങ്ങാൻ യൂബർ ആലോചിക്കുന്നു, ആദ്യ ഘട്ടത്തിൽ മൂന്ന് നഗരങ്ങൾ

പറക്കുന്ന ഇ-ടാക്സി സേവനം ഇന്ത്യയിൽ ആരംഭിക്കാൻ യൂബർ ആലോചിക്കുന്നതായി റിപ്പോർട്ട്. 2023 ആകുമ്പോഴേക്കും റൈഡ് ഷെയറിംഗ് സർവീസ് ആയ 'യൂബർ എയർ' ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തുടക്കത്തിൽ കിലോമീറ്ററിന് 200 രൂപയ്ക്കടുത്ത് നിരക്കുണ്ടാകുമെങ്കിലും, പിന്നീട് ഇത് 50 ആയി കുറയുമെന്നാണ് യൂബർ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
[embed]https://youtu.be/JuWOUEFB_IQ[/embed]
ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, ഫ്രാൻസ്, ബ്രസീൽ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് യൂബർ എയർ സർവീസ് തുടങ്ങുക.
ടോക്കിയോയിൽ നടന്ന 'യൂബർ എലവേറ്റ്' സമ്മിറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Next Story