​ ട്രംപിന്റേത് അസാധാരണ കാര്‍: സുരക്ഷാ സന്നാഹ വിസ്മയമായ 'ബീസ്റ്റ്'

തിങ്കളാഴ്ച ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന യു.എസ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും ഇവിടെ റോഡ്

യാത്രയ്ക്കുപയോഗിക്കുന്നത് 'ബീസ്റ്റ്' എന്ന വിളിപ്പേരുള്ള കാഡിലാക് വണ്‍

ലിമോസിന്‍ കാര്‍ ആയിരിക്കും. ലോകത്തൊരിടത്തുമില്ലാത്തത്ര സുരക്ഷിതമാണ്

യുണൈറ്റഡ് സ്റ്റേറ്റ്‌സ് സീക്രട്ട് സര്‍വീസ് പരിപാലിക്കുന്നതും

എയര്‍ഫോഴ്‌സ് വണ്ണിന്റെ കൈവശമുള്ളതുമായ ഈ പ്രസിഡന്‍ഷ്യല്‍ സ്റ്റേറ്റ്

കാര്‍, കാഡിലാക് വണ്‍ ലിമോസിന്‍.

സാങ്കേതിക

വിദഗ്ധരുടെ ഭാഷയില്‍ ഇത് ഒരു കാറല്ല, യുദ്ധസന്നാഹങ്ങളിണക്കിയ ടാങ്കാണ്!

കാറിന്റെ ഭാരം മാത്രം 6.4 ടണ്‍ വരും. ശ്രദ്ധയാകര്‍ഷിക്കുന്ന ചില സുരക്ഷാ

സവിശേഷതകള്‍:

കുറഞ്ഞത് അഞ്ച് ഇഞ്ച്

കട്ടിയുള്ള മിലിട്ടറി ഗ്രേഡ് കവചത്തില്‍ ദി ബീസ്റ്റിന്റെ ശരീരം

പൊതിഞ്ഞിരിക്കുന്നു. മിസൈലുകളെ പ്രതിരോധിക്കുന്ന തരം ഇരട്ട കാഠിന്യമാര്‍ന്ന

ഉരുക്ക്, അലുമിനിയം, ടൈറ്റാനിയം, സെറാമിക് എന്നിവയുടെ സംയോജനമാണിത്. ബോംബ്

ആക്രമണത്തെയും അതിജീവിക്കും. 8 ഇഞ്ച് കട്ടിയുള്ളതും ബോയിംഗ് 757

ജെറ്റിന്റെ ക്യാബിന്‍ വാതിലുകളോടു കിടപിടിക്കുന്നതുമാണ് ദി ബീസ്റ്റിന്റെ

വാതിലുകള്‍. രാസായുധ ആക്രമണം ഉണ്ടായാല്‍ പോലും അകത്ത് ഏല്‍ക്കില്ല.

നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ വൈദ്യുതാഘാതമേല്‍പ്പിക്കും.

അഞ്ച് പാളികളുള്ള ഗ്ലാസും പോളികാര്‍ബണേറ്റും ഉള്‍പ്പെട്ടതാണ് ജാലകങ്ങള്‍. ഏതു ബുള്ളറ്റുകളെയും പ്രതിരോധിക്കും. ഡ്രൈവറുടെ വിന്‍ഡോ ഒഴികെ മറ്റാര്‍ക്കും തുറക്കാന്‍ കഴിയില്ല, അതും 3 ഇഞ്ച് മാത്രം.കുഴി ബോംബ് ആക്രമണങ്ങളില്‍ നിന്ന് വാഹനത്തെ സംരക്ഷിക്കുന്നതിന് സ്റ്റീല്‍ പ്ലേറ്റുകള്‍ ശക്തിപ്പെടുത്തി നിര്‍മ്മിച്ചതാണ് ദി ബീസ്റ്റിന്റെ ചേസിസ്.

കെവ്‌ലര്‍ കോട്ടിങ് ഭേദിച്ച് ടയര്‍ പൊട്ടിയാലും വാഹനത്തെ നിയന്ത്രണത്തിലാക്കാന്‍ മെറ്റല്‍ റിമ്മുകളുണ്ട്. ടയറുകള്‍ നശിച്ചാലും കാര്‍ ഓടിക്കാന്‍ കഴിയും. ഏത് കാലാവസ്ഥയിലും യാത്ര സുഖമമാക്കുന്നതിന് നൈറ്റ് വിഷന്‍ ക്യാമറകളും ജി.പി.എസ്, സാറ്റ്‌ലൈറ്റ് ഫോണ്‍ സംവിധാനങ്ങളുമുണ്ട്.ട്രംപിന് പുറമേ നാല് പേര്‍ക്ക് കാറില്‍ യാത്ര ചെയ്യാം. ഓരോ സീറ്റുകള്‍ക്കിടയിലും ഗ്ലാസില്‍ തീര്‍ത്ത ആവരണമുണ്ട്. പ്രസിഡന്റ് സീറ്റിലിരുന്ന് മാത്രമേ ഈ ഗ്ലാസ് താഴ്ത്തുവാന്‍ സാധിക്കു. അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷാ സേനയെ അറിയിക്കാന്‍ പാനിക് ബട്ടണും ഇതിന് സമീപത്തുണ്ട്.

എത്രവലിയ കൂട്ടിയിടിയിലും വാഹനം പൊട്ടിത്തെറിക്കാതിരിക്കാന്‍ ഫ്യുവല്‍ ടാങ്കില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബൂട്ട് സ്പേസില്‍ ടിയര്‍ ഗ്യാസിനൊപ്പം വെടിവെപ്പിനുള്ള ചെറു സന്നാഹവും.അടിയന്തര സാഹചര്യങ്ങളില്‍ ശുദ്ധ വായു ലഭിക്കുന്നതിനായി ബൂട്ട് സ്‌പേസില്‍ ഓക്‌സിജന്‍ ടാങ്ക് സജ്ജമാണ്. രക്തവും മറ്റ് അടിയന്തര വൈദ്യ സഹായത്തിന് ആവശ്യമായ സജ്ജീകരണങ്ങളും വാഹനത്തിനുള്ളിലു ണ്ട്. പമ്പ്-ആക്ഷന്‍ ഷോട്ട്ഗണ്ണുകളും ടിയര്‍ ഗ്യാസ് പീരങ്കികളും കാറിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it