'യൂസ്ഡ് കാര്‍' വിപണിക്ക് യു.എ.ഇയിലും നല്ല കാലം

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മാര്‍ക്കറ്റിനോടുള്ള അയിത്തം
യു എ ഇ യില്‍ കുറഞ്ഞുവരുന്നു.ഉപയോഗിച്ച വാഹനങ്ങളുടെ മൂല്യം മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡുബിക്കാര്‍സ്
ഡോട്ട് കോം തയ്യാറാക്കിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷം കൊണ്ടുണ്ടായ വില വര്‍ദ്ധനയാകട്ടെ 4-10 ശതമാനം വരും.
യുഎഇ
ഡ്രൈവര്‍മാര്‍ക്ക് ഉപയോഗിച്ച കാര്‍ തിരഞ്ഞെടുക്കുന്നതിന് ഇതിലും മികച്ച
സമയം ഉണ്ടായിട്ടില്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നതായി ഡുബിക്കാര്‍സ് ഡോട്ട്
കോം സിഇഒ ക്രെയ്ഗ് സ്റ്റീവന്‍സ് പറഞ്ഞു. ഡുബിക്കാര്‍സ് വെബ്സൈറ്റില്‍
പ്രതിമാസം ലഭിക്കുന്ന മൂന്ന് ദശലക്ഷം തിരയലുകളും ആയിരക്കണക്കിന് ഇടപാടുകളും
വിശകലനം ചെയ്തു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
വില
കൂടിയിട്ടും സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വേഗത്തില്‍ വില്‍ക്കുന്നുണ്ട്.
2018 നെ അപേക്ഷിച്ച് ഏഴര ദിവസം വേഗത്തില്‍ ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍
വില്‍ക്കാന്‍ കഴിഞ്ഞു.
ആദ്യ
വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ കാറിന്റെ മൂല്യം 15-30 ശതമാനം വരെ
കുറയുമെന്നാണ് കണക്ക്. പക്ഷേ, ഉപയോഗിച്ച കാറുകളുടെ മൂല്യത്തകര്‍ച്ചാ
നിരക്കിന്റെ ഗതി മാറി. യുഎഇ വാഹന വിപണിയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത
പ്രവണത. യൂസ്ഡ് കാര്‍ വിപണിയെക്കുറിച്ച് അടുത്ത 12-24 മാസങ്ങളില്‍ തനിക്ക്
ശുഭാപ്തി വിശ്വാസമുണ്ടെന്നും ഉപയോഗിച്ച കാറുകള്‍ മുമ്പത്തേതിനേക്കാള്‍
വേഗത്തില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലമായി
വിപണി വിലിയിടിവ് നേരിടുന്നു. പക്ഷേ ഇപ്പോള്‍ വിപണിയില്‍ സ്ഥിരതയുണ്ട്.
യൂസ്ഡ് കാറുകളുടെ വില നിയന്ത്രിക്കാനും ശക്തിപ്പെടുത്താനും ഡീലര്‍മാര്‍ക്ക്
അവസരം ലഭിച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ അത് ചെയ്താല്‍ പുതിയ
കാറുകളുടെ വിലയെ സ്വാധീനിക്കാനും അവര്‍ക്കാകും. ഉപഭോക്താക്കള്‍ക്കും അത്
സന്തോഷവാര്‍ത്തയായിരിക്കുമെന്നും കാറുകള്‍ വില്‍ക്കുമ്പോള്‍ അവരുടെ നഷ്ടം
കുറയുമെന്നും ക്രെയ്ഗ് അഭിപ്രായപ്പെട്ടു.
രജിസ്റ്റര്‍
ചെയ്ത ആക്റ്റീവ് ലൈറ്റ് വാഹനങ്ങളുടെ ആര്‍ടിഎ ഡാറ്റ റിപ്പോര്‍ട്ട് പ്രകാരം
ദുബായ് റോഡുകളിലെ കാറിന്റെ ശരാശരി പ്രായം എട്ട് വര്‍ഷമാണ്. 'രാജ്യത്തെ
കാറുകള്‍ക്ക് പഴക്കമേറിക്കൊണ്ടിരിക്കുകയാണ്. അതായത് ഉടമസ്ഥര്‍ കൂടുതല്‍
കാലം വാഹനം കൈവശം വെക്കുകയോ പഴയ വാഹനം പുതിയ മോഡലുമായി മാറ്റി വാങ്ങാതെ
അറ്റകുറ്റപ്പണികള്‍ പണി ചെയ്തും കേടുപാട് പരിഹരിച്ചും കൂടുതല്‍ കാലം
കൊണ്ടുനടക്കുകയോ ചെയ്യുന്നു. പുതിയ കാറുകളുടെ വിതരണം കുറഞ്ഞതിനൊപ്പം, പുതിയ
കാറുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ 50 ശതമാനത്തിന്റെ
കുറവും ഉണ്ടായി. അതേസമയം യൂസ്ഡ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു. ഇത്
അവയുടെ വിലയും ആവശ്യകതയും വര്‍ധിക്കാന്‍ കാരണമായി,' ക്രെയ്ഗ്
വിശദീകരിക്കുന്നു.
കാറുകളുടെ മൊത്തത്തിലുള്ള വിലയെ അടിസ്ഥാനമാക്കിയല്ല, പ്രതിമാസ അടവ് നോക്കിയാണ് ആളുകള്‍ വാഹനം വാങ്ങാനുള്ള തീരുമാനമെടുക്കുന്നത്. തങ്ങളുടെ ബജറ്റിനുള്ളിലെ ഏറ്റവും മികച്ച ഇടപാടാണ് അവര്‍ തെരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന മാറ്റം യൂസ്ഡ് കാര്‍ വിപണിക്ക് ശുഭവാര്‍ത്തയാണെന്ന് ക്രെയ്ഗ് പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline