35 മിനിറ്റില്‍ പൂനെ-മുംബൈ; ആദ്യത്ത ഹൈപ്പര്‍ ലൂപ്പ് ഒരുക്കുമെന്നു മഹാരാഷ്ട്ര

വാക്വം ട്യൂബിലൂടെയുള്ള സൂപ്പര്‍സോണിക് യാത്ര സംബന്ധിച്ച എലോണ്‍ മസ്‌ക്കിന്റെ സ്വപ്‌ന പദ്ധതിക്കു സാക്ഷാല്‍ക്കാരമേകുന്ന ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനമൊരുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്യക്ഷമമായ നീക്കമാരംഭിച്ചു. പൂനെ-മുംബൈ യാത്രാ സമയം 35 മിനിറ്റിലൊതുക്കുന്ന ഹൈപ്പര്‍ലൂപ്പ് ഒരുക്കാനാണു നീക്കം.

നിലവില്‍ മിസോറി, ടെക്സാസ്, കൊളറാഡോ, നോര്‍ത്ത് കരോലിന, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ ഹൈപ്പര്‍ ലൂപ്പ് പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലല്ലാതെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ലൂപ്പ് ലോകത്ത് ഇതുവരെയില്ലെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തികഞ്ഞ ആവേശത്തിലാണ്.പദ്ധതിയുടെ 'ഒറിജിനല്‍ പ്രോജക്ട് പ്രൊപ്പോണന്റ് (ഒ.പി.പി) ആയി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍-ഡി.പി വേള്‍ഡ് കണ്‍സോര്‍ഷ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി.

കൊച്ചിയിലുള്‍പ്പെടെ സാന്നിധ്യമുള്ള പ്രധാന തുറമുഖ-ലോജിസ്റ്റിക് ഓപ്പറേറ്ററായ ദുബായ് ഡി.പി വേള്‍ഡ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണു പ്രതീക്ഷ.വര്‍ഷം 7.5 കോടി യാത്രക്കാര്‍ മുംബൈയ്ക്കും പുനെയ്ക്കുമിടയില്‍ യാത്രചെയ്യുന്നുണ്ടെന്നും 2026 ആവുമ്പോഴേക്കും ഇത് 13 കോടിയാവുമെന്നാണ് കണക്ക്. വര്‍ഷം 20 കോടിയോളം പേരുടെ അതിവേഗ യാത്ര സാധ്യമാക്കാന്‍ ഈ ഹൈപ്പര്‍ലൂപ്പിലൂടെ സാധിക്കുമത്രേ.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it