തിരിച്ചടവുകള്‍ക്ക് ചെലവേറും, കുറഞ്ഞ പലിശ നിരക്ക് ഉയര്‍ത്തി ഈ ബാങ്കുകള്‍

എംസിഎല്‍ആര്‍ (Marginal Cost Lending Rate) നിരക്ക് ഉയര്‍ത്തി രാജ്യത്തെ പ്രധാന മൂന്ന് ബാങ്കുകള്‍. ഐസിഐസിഐ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് ഓഗസ്റ്റ് ഒന്നിന് എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചത്. ഈ ബാങ്കുകളിലെ എംസിഎല്‍ആര്‍ അധിഷ്ടിത വായ്പകളുടെയും പുതിയ വായ്പകളുടെയും പലിശ നിരക്ക് ഉയരും.

ബാങ്കുകള്‍ക്ക് വായ്പ നല്‍കാനാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിനെയാണ് എംസിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്. റീപോ റേറ്റ് അഥവാ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്ക് ഉയരുമ്പോള്‍ ബാങ്കുകള്‍ എംസിഎല്‍ആറും വര്‍ധിപ്പിക്കാറുണ്ട്. ഈ മാസം 3-5 തീയതികളില്‍ നടക്കുന്ന ആര്‍ബിഐ മോണിറ്ററി കമ്മിറ്റി മീറ്റീംഗില്‍ റീപോ റേറ്റ് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് ഒറ്റ രാത്രിയിലേക്കുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 7.50ല്‍ നിന്ന് 7.65 ശതമാനമായി ഉയര്‍ത്തി. ഒരു മാസത്തേതും 7.65 ശതമാനം ആയി. 3 മാസത്തേക്കുള്ളവയ്ക്ക് 7.55ല്‍ നിന്ന് 7.70 ശതമാനമായും ആറുമാസത്തേക്കുള്ളത് 7.70ല്‍ നിന്ന് 7.85 ശതമാനമായും പുതുക്കി. ഒരു വര്‍ഷത്തേക്കുള്ളത് 0.15 ശതമാനം ഉയര്‍ന്ന് 7.90ല്‍ എത്തി. കഴിഞ്ഞ മാസവും ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു.

ബാങ്ക് ഓഫ് ഇന്ത്യ

എല്ലാ വിഭാഗങ്ങളിലും എംസിഎല്‍ആര്‍ 10 ബേസിസ് പോയിന്റ് (0.10 %) ആണ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തിയത്. ഒറ്റ രാത്രിയിലേക്ക് ഉള്ള വായ്പകള്‍ക്ക്്- 6.80 %, ഒരു മാസം് -7.30 %, മൂന്ന് മാസം- 7.35 %, ആറുമാസം- 7.45%, ഒരു വര്‍ഷം- 7.60%, മൂന്ന് വര്‍ഷം - 7.80 %,



പഞ്ചാബ് നാഷണല്‍ ബാങ്ക്

വിവിധ വിഭാഗങ്ങളിലായി പഞ്ചാബ് നാഷണല്‍ ബാങ്കും എംസിഎല്‍ആര്‍ 10 ബേസിസ് പോയിന്റ് ആണ് ഉയര്‍ത്തിയത്. ഒറ്റ രാത്രിയിലേക്ക് ഉള്ള വായ്പകള്‍ക്ക്്- 7.00 %, ഒരു മാസം് -7.05 %, മൂന്ന് മാസം- 7.15 %, ആറുമാസം- 7.35%, ഒരു വര്‍ഷം- 7.65%, മൂന്ന് വര്‍ഷം - 7.95 %,



Related Articles
Next Story
Videos
Share it