Begin typing your search above and press return to search.
95% ഇന്ത്യക്കാര്‍ക്കും ഇന്‍ഷ്വറന്‍സില്ല; ആരോഗ്യ പരിരക്ഷയില്ലാതെ 73% പേരും
ഇന്ത്യക്കാരില്‍ 95 ശതമാനം പേര്‍ക്കും ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെന്ന് നാഷണല്‍ ഇന്‍ഷ്വറന്‍സ് അക്കാഡമിയുടെ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികളിലൂടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ വ്യാപകമാക്കാന്‍ ശ്രമിക്കുമ്പോഴും ഇപ്പോഴും 144 കോടി ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യയുടെ 73 ശതമാനം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെന്നും (Health Insurance) റിപ്പോര്‍ട്ടിലുണ്ട്. യു.പി.ഐ., ബാങ്ക് അക്കൗണ്ട്, മൊബൈല്‍ഫോണ്‍ തുടങ്ങിയവയുടെ വ്യാപനം പോലെ ഇന്‍ഷ്വറന്‍സും വ്യാപകമാക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് ഐ.ആര്‍.ഡി.എ.ഐ (IRDAI) ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡ പറഞ്ഞു.
ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 100-ാം വാര്‍ഷികത്തിലേക്ക് കടക്കുംമുമ്പ് എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് ഉറപ്പാക്കുകയെന്ന ലക്ഷ്യം നേടണമെങ്കില്‍ അതീവ പ്രശ്‌നസാധ്യതാ മേഖലകളില്‍ (High Risk Regions) പ്രകൃതി ദുരന്ത ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം. വായ്പാ ബാധ്യതകളുള്ള കര്‍ഷകര്‍ക്കായി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story
Videos