ഫിന്‍ടെക് യാത്ര; കൊച്ചിയില്‍ സ്വാഗതമേകി എയ്സ്മണി

കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന ഫിന്‍ടെക് യാത്ര 2021-ന് കൊച്ചിയില്‍ എയ്സ്മണി സ്വാഗതമേകി.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ സന്ദര്‍ശിച്ച് വിലയിരുത്തുന്നതിനുമായി ഇന്ത്യയിലുടനീളം നടത്തുന്ന പ്രത്യേക യാത്രയാണ് ഫിന്‍ടെക് യാത്ര.
കൊച്ചിയിലെത്തിയ സംഘത്തെ എയ്സ്മണി സി. ഇ. ഒ ജിമ്മിന്‍ ജെ കുറിച്ചിയിലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ടീമംഗങ്ങളും പങ്കെടുത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it