'ആദിത്യ ബിര്‍ള -എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്'; ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് എന്തൊക്കെ?
എസ്ബിഐ ബാങ്ക് ആദിത്യ ബിര്‍ളയുമായി സഹകരിച്ച് പുറത്തിറക്കുന്ന 'ആദിത്യ ബിര്‍ള എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്' (Aditya Birla SBI Card) ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് മികച്ച ഷോപ്പിംഗ് ഓഫറുകളും റിവാര്‍ഡ് പോയിന്റുകളും.
വിസ പ്ലാറ്റ്ഫോമില്‍ 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ് സെലക്ട്', 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ്' എന്നീ രണ്ട് വേരിയന്റുകളിലായാണ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനികളുടെ ടെലികോം ബില്ലുകള്‍ ഇളവുകളോടെ അടയ്ക്കാം എന്നതിനുപുറമെ, റീറ്റെയ്ല്‍ ബ്രാന്‍ഡുകളായ ലൂയി ഫിലിപ്പ്, ദി കളക്ടീവ്, വാന്‍ ഹൂസെന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട്, അമേരിക്കന്‍ ഈഗ്ള്‍, പോളോ തുടങ്ങിയ ലൈഫ്സ്റ്റൈല്‍ സ്റ്റോറുകളിലോ നിന്നും സാധങ്ങള്‍ വാങ്ങുമ്പോളോ പണമടയ്ക്കേണ്ട സാഹചര്യത്തിലോ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഇത് കാര്‍ഡ് ഉടമകള്‍ക്ക് മികച്ച റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനിക്കുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു.
ബിസിനസുകാര്‍ക്കും പ്രീമിയം ഹോട്ടലുകള്‍ ഉപയോഗിക്കുന്നവര്‍ക്കും(പല ഹോട്ടലുകളിലും) താമസിച്ചതിനുള്ള പണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടച്ചാല്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡിന്റെ വായ്പാ ഉപസ്ഥാപനമായ ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡിന്റെ (ABFL) പങ്കാളിത്തത്തോടെയാണ് ലൈഫ്സ്റ്റൈല്‍ ക്രെഡിറ്റ് കാര്‍ഡായ 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ്' എസ്ബിഐ അവതരിപ്പിക്കുന്നത്. ആദിത്യ ബിര്‍ള കാപ്പിറ്റലിന്റെ 35 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് 'ആദിത്യ ബിര്‍ള എസ്ബിഐ കാര്‍ഡ്' പ്രയോജനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.