സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നല്‍കുന്ന എന്‍ ബി എഫ് സി കള്‍, ശ്രീറാം ഫിനാന്‍സ് മുന്നില്‍

ഡിസംബറിലും ജനുവരിയിലുമായി ചില പ്രമുഖ എന്‍ ബി എഫ് സി കള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ വധിപ്പിച്ചു. ശ്രീറാം ഫിനാന്‍സാണ് ഏറ്റവും അധികം പലിശ നല്‍കുന്ന എന്‍ ബി എഫ് സി. അഞ്ചു വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സ്ത്രീകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.36 % പലിശയാണ് നല്‍കുന്നത്. ഒരു വര്‍ഷത്തേക്ക് 8.21 %. 18 മാസത്തേക്ക് 8.41 %, രണ്ടു വര്‍ഷത്തേക്ക് 8.66 %. ഇങ്ങനെ പോകുന്നു നിരക്കുകള്‍. സ്ഥിര നിക്ഷേപം പുതുക്കുന്നവര്‍ക്ക് 0.25 % പലിശ അധികം നല്‍കുന്നുണ്ട്. സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 7.3 %, 5 വര്‍ഷത്തേക്ക് 8.45 %.

എച്ച് ഡി എഫ് സി ലിമിറ്റഡ് 45 മാസത്തേക്ക് മാസ വരുമാന പദ്ധതി പ്രകാരം 7.35 % പലിശ നല്‍കുന്നുണ്ട്. വാര്‍ഷിക വരുമാന പദ്ധതിയില്‍ 7.6 % നല്‍കുന്നുണ്ട്. മാസ വരുമാന പദ്ധതിയില്‍ കുറഞ്ഞ നിക്ഷേപ തുക 40 ,000 രൂപയും, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക വരുമാന പദ്ധതികള്‍ക്ക് കുറഞ്ഞ നിക്ഷേപം 20,000 രൂപയാണ്. ഇതു കൂടാതെ സ്പെഷ്യല്‍ ഡെപ്പോസിറ്റ്, പ്രീമിയം ഡെപ്പോസിറ്റ്,റെഗുലര്‍ ഡെപ്പോസിറ്റ് തുടങ്ങി വിവിധ കാല ദൈര്‍ഘ്യമുള്ള സ്ഥിര നിക്ഷേപ പദ്ധതികല്‍ എച്ച് ഡി എഫ് സി ക്ക് ഉണ്ട്.

മഹീന്ദ്ര ഫിനാന്‍സ് 30 മാസത്തേക്ക് 7.50 % പലിശയും, 42 മാസത്തേക്ക് 7.75 % നല്‍കുന്നു. കുറഞ്ഞ നിക്ഷേപ തുക 5000 രൂപ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 % അധികം ലഭിക്കും. എന്‍ ബി എഫ് സി കള്‍ ആര്‍ ബി ഐ നിബന്ധനകള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ബാങ്കുകളെ പോലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിത്വത്തം നല്‍കുന്നില്ല.

എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് 20 കോടി രൂപവരെ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7% പലിശ നല്‍കും.കുറഞ്ഞ നിക്ഷേപം 20,000 രൂപ. മുതിര്‍ ന്ന പൗരന്മാര്‍ക്ക് 0.25 % അധിക പലിശ ലഭിക്കും. വിവിധ റേറ്റിംഗ് ഏജന്‍സികള്‍ എന്‍ ബി എഫ് സി കള്‍ക്ക് റേറ്റിംഗ് നല്‍കുന്നുണ്ട്. അതിനെ കൂടി കണക്കിലെടുത്തുകൊണ്ട് സ്ഥിര നിക്ഷേപം ഏത് എന്‍ ബി എഫ് സി ക്ക് നല്‍കണമെന്ന് തീരുമാനിക്കാം.

ട്രിപ്പിള്‍ എ (AAA ) റേറ്റിംഗ് ലഭിച്ച എന്‍ ബി എഫ് സി കള്‍ താരതമ്യേന സുരക്ഷിതമാണ്. ശ്രീറാം ഫിനാന്‍സിന് ഐ സി ആര്‍ എ നല്‍കിയ AA + ആണ് ലഭിച്ചിരിക്കുന്നത്.

Related Articles
Next Story
Videos
Share it