എടിഎമ്മുകളിലെ ഓരോ പണമിടപാടും ഇനി സൂക്ഷിച്ച്; ചാര്‍ജുകള്‍ കൂട്ടി

ഏഴ് വര്‍ഷത്തിന് ശേഷം ബാങ്ക് സര്‍വീസ് ചാര്‍ജുകള്‍ മാറ്റാനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്. ബാങ്കുകളില്‍ നിന്ന് പണം വലിക്കുന്നത് ഇനി സൂക്ഷിച്ചുമാത്രം ചെയ്യുക. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മുതല്‍ വിവിധ ബാങ്കിംഗ് സര്‍വീസുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിക്കാനാണ് ആര്‍ബിഐ അനുമതി നല്‍കിയിട്ടുള്ളത്.

അഞ്ച് സൗജന്യ ട്രാന്‍സാക്ഷനുശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം ഈടാക്കും. എടിഎം പണം പിന്‍വലിക്കല്‍ മാത്രമല്ല എടിഎം മെഷിന്‍ ഉപയോഗിച്ചുള്ള സ്‌റ്റേറ്റ്‌മെന്റ് എടുക്കല്‍, ബാലന്‍സ് പരിശോധന എന്നിവയ്ക്കും ചാര്‍ജ് ഈടാക്കിയേക്കും. അഞ്ച് തവണ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും.
എസ്ബിഐ നേരത്തെ എടിഎമ്മുകളിലെ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കിയിരുന്നു. ജൂലായ് മുതല്‍ നടപ്പാക്കിയും തുടങ്ങിയിരുന്നു. 15 രൂപയും ഒപ്പം ജിഎസ്ടിയുമാണ് പരിധി കഴിഞ്ഞാല്‍ എസ്ബിഐ ഈടാക്കുക.
പുതുക്കിയ നിരക്ക് 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. ഒരു ബാങ്കില്‍ മാസത്തില്‍ അഞ്ച് ട്രാന്‍സാക്ഷന്‍ വരെ സൗജന്യമായി നടത്താം. അതുകഴിഞ്ഞാല്‍ മാത്രമാണ് ചാര്‍ജ് ഈടാക്കുക. മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ മൂന്ന് ഇടപാടുകള്‍ വരെ സൗജന്യമാണ്. നോണ്‍ മെട്രോയില്‍ ഇത് അഞ്ചാണ്.
2012 ഓഗസ്റ്റിലായിരുന്നു അവസാനമായി ബാങ്കിംഗ് ചാര്‍ജ് മാറ്റം വരുത്തിയത്. എന്നാല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട തുക പുതുക്കി നിശ്ചയിച്ചത് 2014 ഓഗസ്റ്റിലായിരുന്നു. എടിഎം സ്ഥാപിക്കുന്നതും അതിന്റെ ചെലവുകളുമെല്ലാം ബാങ്കുകളാണ് വഹിക്കുന്നത്. അത് വര്‍ധിച്ച് വരുന്നത് ബാങ്കുകളെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. യുപിഐ ഇടപാടുകള്‍ വര്‍ധിച്ചതോടെ ബാങ്ക് എടിഎം ചാര്‍ജുകളുമായി പൊരുത്തപ്പെടാനുമാണ് ഈ മാറ്റം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it