Begin typing your search above and press return to search.
പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബജാജ് അലയന്‍സ്
കുറഞ്ഞ നിരക്കില്‍ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നു
പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളും സുഗമമായ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള ഉപഭോക്തൃ അനുഭവങ്ങളുമായി ബജാജ് അലയന്‍സ്. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ സേവനങ്ങള്‍ സുഗമമായി നടക്കുന്നു എന്ന് കമ്പനി ഉറപ്പാക്കുന്നതും കുറഞ്ഞ നിരക്കില്‍ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നതും ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നു.
യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നതും പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടവും ലഭ്യമാക്കുന്നു. ബജാജ് അലയന്‍സിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നുമുണ്ട്.
എന്‍.ആര്‍.ഐ വിഭാഗത്തിന്റെ പ്രത്യേകമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പോളിസികള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ബജാജ് അലയന്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഓപ്പറേഷന്‍സ് & കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പറഞ്ഞു. ഇതോടൊപ്പം അത്യാധുനിക സംവിധാനങ്ങള്‍ വഴി അവര്‍ക്ക് ലോകത്ത് എവിടെ ഇരുന്നും പോളിസി കൈകാര്യം ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. മൂല്യമേറിയ ഇന്‍ഷുറന്‍സ് പദ്ധതികളും സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള സേവനങ്ങളും എന്‍.ആര്‍.ഐ ഉപഭോക്താക്കള്‍ക്ക് സുഗമമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേകമായ എന്‍.ആര്‍.ഐ ഡെസ്‌ക്ക്, ആഗോള മെഡിക്കല്‍ ടെസ്റ്റ് ശൃംഖല, സുഗമമായ ഡിജിറ്റല്‍ സംവിധാനം, ഇന്റര്‍നാഷണല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ പണമടക്കാനുള്ള വിവിധങ്ങളായ സൗകര്യങ്ങള്‍, മുഴുവന്‍ സമയ വീഡിയോ കോള്‍ സെന്റര്‍, വിവിധ ഭാഷകളിലുള്ള പിന്തുണ, ക്ലെയിമിനായി സമഗ്രമായ പിന്തുണ, ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനത്തോടെ പരാതികള്‍ക്കു പരിഹാരം തുടങ്ങി നിരവധി സേവനങ്ങളാണ് എന്‍.ആര്‍.ഐ ഉപഭോക്താക്കള്‍ക്കായി ബജാജ് അലയന്‌സ് ലൈഫ് ഒരുക്കിയിരിക്കുന്നത്.
Next Story
Videos