കിട്ടാകടം കൂടി, ബന്ധന്‍ ബാങ്കിൻ്റെ നഷ്ടം 3008.59 കോടി
നടപ്പ് സാമ്പത്തിക വര്‍ഷത്തിൻ്റെ രണ്ടാം പാദത്തില്‍ ബന്ധന്‍ ബാങ്കിൻ്റെ അറ്റ നഷ്ടം 3008.59 കോടിയായി. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 920 കോടിയുടെ ലഭാത്തിലായിരുന്നു ബാങ്ക്.
അതേ സമയം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിൻ്റെ വരുമാനത്തില്‍ 6 ശതമാനം വര്‍ധനവ് ഉണ്ടായി. 24,27 കോടി രൂപയാണ് ബാങ്കിൻ്റെ വരുമാനം. പലിശ ഇനത്തില്‍ 1935.40 കോടിയും പലിശേതര ഇനത്തില്‍ 491 കോടി രൂപയും ഇക്കാലയളവില്‍ ബാങ്കിന് ലഭിച്ചു.
ത്രൈമാസത്തിലെ അഡ്വാന്‍സുകള്‍ 6.6 ശതമാനം വര്‍ധിച്ച് 81,661.2 കോടി രൂപയായി. നിക്ഷേപങ്ങള്‍ 23.9 ശതമാനം വര്‍ധിച്ച് 81,898.3 കോടി രൂപയിലെത്തി. ഈ പാദത്തില്‍ ബാങ്കിൻ്റെ നീക്കിയിരിപ്പ് തുക 5,578 കോടിയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 380 കോടിയായിരുന്നു നീക്കിയിരിപ്പ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 873.97 കോടിയായിരുന്ന ബാങ്കിൻ്റെ നിഷ്‌ക്രിയ ആസ്ഥി 8763.60 കോടി രൂപയായി ഈ പാദത്തില്‍ ഉയർന്നു. മൊത്ത നിഷ്ട്ക്രിയ ആസ്ഥി 8.2 ശതമാനത്തില്‍ നിന്ന് 10.8 ആയി ആണ് വർധിച്ചത്. എന്നാൽ തൊട്ട് മുമ്പത്ത പാദത്തെ അപേക്ഷിച്ച് അറ്റ നിഷ്ട്ക്രിയ ആസ്ഥികള്‍ 3.3ല്‍ നിന്ന് 3 ശതമാനമായി കുറഞ്ഞു. 2021 സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് 5618 ഔട്ട്‌ലെറ്റുകളാണ് ബന്ധന്‍ ബാങ്കിന് ഉള്ളത്.