ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 2.3 ലക്ഷം കള്ളനോട്ടുകള്‍,9000 ബാങ്ക് തട്ടിപ്പുകള്‍

ബാങ്കിംഗ് സംവിധാനത്തില്‍ ഇക്കൊല്ലം കണ്ടെത്തിയത് 2.3 ലക്ഷം കള്ളനോട്ടുകള്‍ എന്ന് റിസര്‍വ് ബിങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) ഏറ്റവുമധികം 100 രൂപ കറന്‍സിയുടേതായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാങ്ക് തട്ടിപ്പുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ഈ വര്‍ഷം ബാങ്ക് തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ച് 9,103 ആയി. കഴിഞ്ഞ വര്‍ഷം 7,359 ബാങ്ക് തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തട്ടിപ്പുകളുടെ എണ്ണം കൂടിയെങ്കിലും തട്ടിപ്പു തുകയുടെ മൂല്യം 60,414 കോടിയായി കുറഞ്ഞു. 1.38 ലക്ഷം കോടിയായിരുന്നു ഇത്.

സ്വകാര്യമേഖലാ ബാങ്കുകളിലാണ് തട്ടിപ്പുകളുടെ എണ്ണം കൂടുതല്‍ (58.6%). കഴിഞ്ഞ വര്‍ഷം പൊതുമേഖലാ ബാങ്കുകളിലായിരുന്നു കൂടുതലെന്നും ആര്‍ബിഐ നിരീക്ഷിക്കുന്നു.

2000 കുറവ്

2000 രൂപ നോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആകെ കറന്‍സിയുടെ മൂല്യത്തിന്റെ 87.1 ശതമാനവും 500 രൂപ, 2000 രൂപ നോട്ടുകള്‍ ചേര്‍ന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ എണ്ണമുള്ളത് 500 രൂപ കറന്‍സിയാണ് (34.9%), രണ്ടാമത് 10 രൂപ കറന്‍സി (21.3%)യാണെന്നും റിസർവ് ബാങ്ക് ഡേറ്റ കാണിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it