ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കുന്ന ബാങ്ക് അവധികള്‍ ഏതൊക്കെ? അറിയാം

സംസ്ഥാനത്ത് നാല് ദിവസം ബാങ്ക് അവധി. വെള്ളിയാഴ്ച , ശനിയാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച എന്നിങ്ങനെയാകും ബാങ്ക് അവധി.

ദേശീയ തലത്തിൽ ഇന്ന് മുതൽ അവധികളാണ്. ഓഗസ്റ്റ് 19 നു ത്രിപുര, ഗുജറാത്ത്, പഞ്ചാബ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളിലും മുഹറം കാരണം ബാങ്കുകൾ അടച്ചിടും.

തിങ്കളാഴ്ച ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും ബാങ്കുകള്‍ അടഞ്ഞു കിടക്കും. സംസ്ഥാനത്ത് അടുപ്പിച്ച് നാലു ദിവസങ്ങള്‍ ബാങ്കുകള്‍ അടുപ്പിച്ചു പ്രവര്‍ത്തിക്കാതെ വരുന്നതിനാല്‍ അത്യാവശ്യ പണം ഇടപാടുകള്‍ ഡിജിറ്റലായി നടത്താന്‍ ശ്രമിക്കാം.
ഓണത്തോട് അനുബന്ധിച്ച് കേരളത്തിലും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ബാങ്ക് അവധിയാണ്. ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലെ മുഴുവന്‍ ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കില്ല.
യുപിഐ വഴിയും ആര്‍ടിജിഎസ് മുഖേനയും 24 മണിക്കൂറും വന്‍ തുകയുടെ പണം കൈമാറ്റം നടത്താന്‍ ആകും. അതേ സമയം തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ തിരക്കേറിയ നഗരങ്ങളില്‍ ഉള്‍പ്പെടെ എടിഎമ്മുകള്‍ കാലിയായേക്കാം. പണമായി വേണ്ടവര്‍ എടുത്തു വയ്ക്കുക.

(Updated from previously given article -അവധികളും ദേശീയ അവധികളും പുതുതായി വേർതിരിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it