ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ 49% വിഹിതം വില്‍ക്കുന്നു

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ 49% ഓഹരി വിഹിതം വില്‍ക്കാന്‍ ഒരുങ്ങുന്നു. ഈ ഇടപാടിന് ഉപദേശകരായി പ്രവര്‍ത്തിക്കുന്നത് ഐ സി ഐ സി ഐ സെക്യൂരിറ്റീസാണ്. ബി ഒ ബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് എന്ന ഉപകമ്പനിയാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് നടത്തുന്നത്.

കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കും

നിലവിലെ വളര്‍ച്ച നിരക്ക് അനുസരിച്ച് കാര്‍ഡുകളുടെ എണ്ണം നിലവില്‍ 18.5 ലക്ഷം ഉള്ളത് മാര്‍ച്ച് 2024 ല്‍ 30 ലക്ഷമായി വര്‍ധിക്കും. കുടിശ്ശിക കടം 5000 കോടി രൂപയാകും. ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ പ്രതീക്ഷ ഉള്ളത് കൊണ്ട് 2022-23 ല്‍ 300 കോടി രൂപയുടെ മൂലധന നിക്ഷേപം ബാങ്ക് നടത്തി, 2021 -22 ല്‍ 100 കോടി രൂപയും.

ബിസിനസിലെ ലാഭക്ഷമത വര്‍ധിച്ചു

സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ് ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ കൂടുതലും. ശമ്പള വരുമാനം ഉള്ളവരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ ലാഭക്ഷമത വര്‍ധിച്ചിട്ടുണ്ട്.

അടുത്തിടെ ആക്‌സിസ് ബാങ്ക് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പടെ ഉള്ള ഉപഭോക്തൃ ബാങ്കിംഗ് ബിസിനിസ് ഏറ്റെടുത്തിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് അതിവേഗം വളരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കോ-ബ്രാന്‍ഡഡ് കാര്‍ഡുകളും വിവിധ ബാങ്കുകള്‍ പുറത്തിറക്കുന്നുണ്ട്. എച്ച് ഡി എഫ് സി ബാങ്ക് -ഐ ആര്‍ സി ടി സി യു മായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it