മൂന്നാം പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 90 ശതമാനത്തിന്റെ വളര്‍ച്ച

നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 90 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 1,027 കോടി രൂപയുടെ അറ്റാദായമാണ് മൂന്നാം പാദത്തില്‍ ബാങ്ക് നേടിയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 540.72 കോടിയായിരുന്നു ബാങ്കിന്റെ ലാഭം. കിട്ടാക്കടം കുറഞ്ഞതാണ് ബാങ്കിന് നേട്ടമായത്.

അതേ സമയം ആകെ വരുമാനത്തില്‍ മൂന്‍വര്‍ഷത്തെ അപേക്ഷിച്ച് 1,099.78 കോടിയുടെ കുറവുണ്ടായി.11,211.14 കോടിയാണ് മൂന്നാം പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആകെ വരുമാനം. അറ്റ പലിശ വരുമാനം 3,739 കോടിയില്‍ നിന്ന് 3,408 കോടിയായി കുറഞ്ഞു. പലിശേതര വരുമാനത്തിലും 3.26 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 1,835 കോടി രൂപയാണ് മൂന്നാം പാദത്തില്‍ പലിശേതര വരുമാനമായി ബാങ്കിന് ലഭിച്ചത്.
ബാങ്കിൻ്റെ നിഷ്‌ക്രിയ ആസ്ഥി ഒരു വര്‍ഷം കൊണ്ട് 13.25ല്‍ നിന്ന് 10.46 ശതമാനമായി കുറഞ്ഞു. പ്രോവിഷന്‍സ് ആന്‍ഡ് കന്‍ഡിജെന്‍സിക്കായി നീക്കിവെക്കുന്ന തുകയിലും വലിയ ഇടിവ് ഉണ്ടായി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വെറും 343 കോടി രൂപയാണ് ഈ മേഖലയില്‍ ചെലവായത്. കഴിഞ്ഞ വര്‍ഷം ഇത് 1,809 കോടി ആയിരുന്നു. ബാങ്കിലെ നിക്ഷേപങ്ങളും 1.84 ശതമാനം ഉയര്‍ന്ന് 6,23,120 കോടിയിലെത്തി.


Related Articles
Next Story
Videos
Share it