ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കാനറ ബാങ്ക്

ഹ്രസ്വകാല, ദീര്‍ഘകാല ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറ ബാങ്ക് വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷം മുതല്‍ 10 വരെ കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ആകര്‍ഷകമായ ഉയര്‍ന്ന പലിശ ലഭിക്കും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.90 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.

മൂന്നു മുതല്‍ 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല ടേം നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.00 ശതമാനവും പലിശ ലഭിക്കും. നവംബര്‍ 27 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി.

ഇതോടെ പൊതു മേഖലാ ബാങ്കുകളില്‍ റീറ്റെയ്ല്‍ ടേം നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കായി കാനറ ബാങ്ക് മാറി.

Related Articles
Next Story
Videos
Share it