അറ്റാദായത്തില്‍ 64% വര്‍ധനയോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 64 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷത്തെ 279 കോടി രൂപയില്‍ നിന്ന് 458 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 20 ശതമാനം ഉയര്‍ന്ന് 3,284 കോടി രൂപയായി. മാത്രമല്ല മറ്റ് വരുമാനം കഴിഞ്ഞ വര്‍ഷത്തെ 474 കോടിയില്‍ നിന്ന് 94 ശതമാനം ഉയര്‍ന്ന് 919 കോടി രൂപയായി.
ബാങ്കിന്റെ റീറ്റെയ്ല്‍, കാര്‍ഷിക, എംഎസ്എംഇ വായ്പകള്‍ 15.5 ശതമാനം വളര്‍ച്ച നേടി. മൊത്തം നിക്ഷേപങ്ങളില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2.1 ശതമാനം വളര്‍ച്ചയേടെ 35 ലക്ഷം കോടി രൂപ രേഖപ്പെടുത്തി. കൂടാതെ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് (CASA) അനുപാതം 51.22 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.76 ശതമാനമായി കുറഞ്ഞു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (NPA) ഡിസംബര്‍ 31 വരെ വായ്പയുടെ 8.85 ശതനമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 2.09 ശതമാനവും രേഖരപ്പെടുത്തി. നിലവില്‍ 32.50 രൂപയിലാണ് (11: 35 am) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.