കിട്ടാക്കടമായ ലോൺ എക്കൗണ്ടുകളുടെ എണ്ണത്തിൽ മുന്നിൽ എഞ്ചിനീയറിംഗ് പഠന വായ്പകൾ

വിദ്യാഭ്യാസ വായ്പാ നിഷ്‌ക്രിയ ആസ്തി ആയതിന്റെ നിരക്കില്‍ നഴ്‌സിംഗ് പഠനത്തിനായി വായ്പ ഒന്നാം സ്ഥാനം. എഞ്ചിനീയറിംഗ് പഠനത്തിനായി വായ്പ എടുത്തവരാണ് നിഷ്‌ക്രിയ അസ്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. നഴ്‌സിംഗ് പഠനത്തിന് എടുത്ത വായ്പയില്‍ 2020 ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം 14.15 ശതമാനം നിഷ്‌ക്രിയ ആസ്തി ആണ്. തുക 520. 10 കോടി രൂപ.

എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ എന്‍പിഎ, 1.76 ലക്ഷം വായ്പ അക്കൗണ്ടില്‍നിന്ന് 4041.68 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു. എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന എന്‍പിഎ നിരക്കാണ് അത് .

നിഷ്‌ക്രിയ ആസ്തി അഥവാ നോണ്‍ പെര്‍ഫോമിംഗ് അസറ്റ് (എന്‍പി എ) ആയി കണക്കാക്കുന്ന വിദ്യാഭ്യാസ വായ്പയുടെ നിരക്ക് 7.6 ശതമാനമായി കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ നല്‍കിയ വിവരത്തിലാണ് നഴ്‌സിംഗ്, എന്‍ജിനീയറിങ്ങ് മേഖലകളില്‍ എന്‍പിഎ മുന്‍പന്തിയിലെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ 2018 മാര്‍ച്ച് 31ലെ കണക്കുപ്രകാരം രാജ്യത്തെ എന്‍പിഎ നിരക്ക് 8.11 ശതമാനമായിരുന്നു. ഇത് 2020 മാര്‍ച്ച് 30 ആയപ്പോഴേക്കും 7.6 ശതമാനമായി കുറഞ്ഞതായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോകസഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 2020 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് രാജ്യത്ത് 2.48 ദശലക്ഷം വിദ്യാഭ്യാസ വായ്പ അക്കൗണ്ടുകളുണ്ടെന്നും, 89,883.57 കോടി രൂപ കുടിശ്ശിക ഈ ഇനത്തില്‍ മാത്രമുണ്ടെന്നും, സംസ്ഥാന ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) യുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

കേരളത്തില്‍ വിദ്യാഭ്യാസ വായ്പായുടെ 325,703 അക്കൗണ്ടുകളിലായി 10236.12 കോടി രൂപ അനുവദിച്ചതില്‍5 4519 അക്കൗണ്ടുകളിലായി 1396.23 കോടി രൂപ എന്‍പിഎ ആയി മാറി. വിദ്യാഭ്യാസ അക്കൗണ്ടില്‍നിന്നായി 17,193.58 കോടി രൂപ കുടിശ്ശികയുള്ള തമിഴ്‌നാടാണ് കേരളത്തിന് തൊട്ടുമുന്‍പില്‍. 3490.75 കോടി രൂപ തമിഴ്‌നാട്ടില്‍ എന്‍പിഎ ആയി മാറും എന്നാണ് എസ്എല്‍ബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസ വായ്പകളിലെ എന്‍പിഎ കള്‍ മറ്റ് വായ്പകളില്‍ നിന്നുമുള്ള കിട്ടാകടങ്ങളേക്കാള്‍ താഴെയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലെ കിട്ടാക്കടങ്ങള്‍ 13.6 ശതമാനവും, കാര്‍ഷിക അനുബന്ധ മേഖലകളിലെ എന്‍പിഎ കള്‍ 10.33 ശതമാനവുമാണ്. റീട്ടെയില്‍ മേഖലയിലും ഭവന,വാഹന വായ്പാ മേഖലകളിലും എന്‍പിഎ കള്‍ 2 ശതമാനത്തില്‍ താഴെയുമാണ്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ എന്‍പിഎ മൂന്നുമടങ്ങ് ഉയര്‍ന്ന് 6.9 ശതമാനത്തില്‍ എത്തിയതായും ധനകാര്യവകുപ്പ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണി ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വായ്പകള്‍ക്കായി തിരിച്ചടവ് കാലയളവിലും, പലിശ നിരക്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുയെന്നും ധനമന്ത്രി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it