Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ
ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സേവന മേഖല എന്നിവയിലെ പുതിയ പ്രവണതകള്‍ അറിയാം
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ആറാമത് ധനം ബി.എഫ്.എസ്.ഐ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ന് തുടക്കം കുറിച്ചുകൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി ഭദ്രദീപം തെളിക്കുന്നു. എല്‍.ഐ.സി എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ആര്‍. സുധാകര്‍, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാന്‍ഡര്‍ മുത്തൂറ്റ്, എല്‍.ഐ.സി മുന്‍ എം.ഡി ടി.സി സുശീല്‍ കുമാര്‍, കേഡിയ സെക്യൂരിറ്റീസ് സ്ഥാപകന്‍ വിജയ് കേഡിയ, കെ. വെങ്കടാചലം അയ്യര്‍ ആന്‍ഡ് കോ സീനിയര്‍ പാര്‍ട്ട്‌നര്‍ എ.ഗോപാലകൃഷ്ണന്‍, വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് സീനിയര്‍ പാര്‍ട്ട്‌നര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ധനം ചീഫ് എഡിറ്റര്‍ കുര്യന്‍ എബ്രഹാം, ധനം എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്റ്ററുമായ മരിയ എബ്രഹാം എന്നിവര്‍ സമീപം
Updated on:
Copied
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമത്തിന് തിരി തെളിഞ്ഞു.
പലപ്പോഴും പോളിസി രേഖകള്‍ വായിച്ചു മനസിലാക്കാതെ
പലപ്പോഴും പോളിസി രേഖകള്‍ വായിച്ചു മനസിലാക്കാതെ പോളിസി എടുക്കുന്നതു വഴി ക്ലെയിം നിഷേധിക്കപ്പെടാറുണ്ട്. പോളിസി ഡോക്യുമെന്റുകള്‍ വരികള്‍ക്കിടയിലൂടെ വായിക്കണം. പല നിബന്ധനകളുമുണ്ടാകും. ഇന്‍ഷുറന്‍സ് കമ്പനികളുമായി വില പേശി നമുക്ക് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വേണം പോളിസി അന്തിമമാക്കാന്‍.
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കരുതിയിരിക്കണമെന്നും
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കരുതിയിരിക്കണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഒഴിവാക്കി മുന്നോട്ടു പോകുന്നത് ബുദ്ധിപരമല്ലെന്നും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ അനില്‍ ആര്‍. മേനോന്‍
'യമരാജനെ കൈക്കൂലി കൊടുത്ത് നിങ്ങള്‍ക്ക് പാട്ടിലാക്കാനാകില്ല'. അതിനാല്‍ മുന്നോട്ടുള്ള ജീവിതം സുഗമമാക്കാനുള്ള പരിരക്ഷ ഉറപ്പു നല്‍കുന്ന പോളിസികളെടുക്കണം
ഫിന്‍ടെക് കമ്പനികള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക്
ഫിന്‍ടെക് കമ്പനികള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് എടുക്കുന്ന നിയന്ത്രണങ്ങള്‍ കടുത്തതായി തോന്നാം. അതുപക്ഷേ, പാലിച്ചേ പറ്റൂ. ഉപയോക്താക്കളെ മാത്രമല്ല ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ സംരക്ഷിക്കുന്ന നടപടികളാണ് റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ വര്‍ഷവും ഓഡിറ്റിംഗ് നടപടികള്‍ കര്‍ശനമാക്കണമെന്ന് ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്.
ധനകാര്യ സേവനമെന്നത് ഉള്ളിയോ ഉരുളക്കിഴങ്ങോ കച്ചവടം
ധനകാര്യ സേവനമെന്നത് ഉള്ളിയോ ഉരുളക്കിഴങ്ങോ കച്ചവടം ചെയ്യുന്നത് പോലെയല്ലെന്നും ഉപഭോക്തൃവിവരങ്ങള്‍ സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്നും ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ എ.പി. ഹോത്ത
ബാങ്കുകള്‍ കേവലം സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ മാത്രമല്ല, അവര്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്
ധനത്തിന്റെ ദേവതയാണ് ലക്ഷിദേവിയെങ്കിലും ധനം
ധനത്തിന്റെ ദേവതയാണ് ലക്ഷിദേവിയെങ്കിലും ധനം കൈകാര്യം ചെയ്യുന്നത് പുരുഷന്‍മാരാണ്. പണം കൈകാര്യം ചെയ്യുന്ന രീതി മാറേണ്ടതുണ്ടെന്നും രൂപാ വെങ്കിടകൃഷ്ണന്‍
പണപ്പെരുപ്പം വര്‍ഷം തോറും സമ്പാദ്യങ്ങളുടെ മൂല്യം
പണപ്പെരുപ്പം വര്‍ഷം തോറും സമ്പാദ്യങ്ങളുടെ മൂല്യം കുറയ്ക്കുന്നതിനാല്‍ ഇതിനെ തടയിടുന്നവിധത്തിലുള്ള നിക്ഷേപങ്ങളാണ് ചെയ്യേണ്ടത്
ജനങ്ങള്‍ നിക്ഷേപം നടത്തുന്നത് മൂലധന നിക്ഷേപ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷിടിക്കുന്നതിനും സമൂഹത്തിന്റെ പുരോഗതിക്കും നിര്‍ണായകമായ പങ്ക് വഹിക്കുന്നു
കാന്‍സര്‍ പോലെയാണ് നാണ്യപ്പെരുപ്പം വ്യക്തികളുടെ
കാന്‍സര്‍ പോലെയാണ് നാണ്യപ്പെരുപ്പം വ്യക്തികളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്നതെന്നും നാണ്യപ്പെരുപ്പത്തെ മറികടക്കാന്‍ പാകത്തിലുള്ള നിക്ഷേപ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും സാപ്പിയന്റ് വെല്‍ത്ത് അഡ്വടൈസര്‍ ആന്‍ഡ് ബ്രോക്കഴ്‌സ് ഡയറക്റ്റര്‍ രൂപാ വെങ്കട്കൃഷ്ണന്‍.
ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍
ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കണം. അതിനാണ് മണപ്പുറം ഫിനാന്‍സ് പ്രാധാന്യം നല്‍കുന്നത്. ഓരോ കസ്റ്റമറുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ നല്‍കിയാണ് മുന്നോട്ട് പോകുന്നത്.
സ്വര്‍ണ വായ്പകളില്‍ മാത്രം ശ്രദ്ധിച്ചിരുന്ന കമ്പനി അങ്ങനെയാണ് വാഹന വായ്പ, വനിതകള്‍ക്കായുള്ള പ്രത്യേക വായപകള്‍ എന്നിവയിലേക്കൊക്കെ കടന്നതെന്നും വി.പി. നന്ദകുമാര്‍
എന്‍.ബി.എഫ്.സികള്‍ നേരിടുന്ന ഏറ്റവും വലിയ
എന്‍.ബി.എഫ്.സികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താക്കളെ നേടിയെടുക്കലാണെന്നും ഒരു ഉപയോക്താവിനെ സ്വന്തമാക്കാനായി ഏകദേശം 3,000 രൂപയോളം എന്‍.ബി.എഫ്.സികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍.
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ശക്തമാകണമെങ്കില്‍
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ശക്തമാകണമെങ്കില്‍ സാധാരണക്കാരുടെ കൈവശം പണം വേണമെന്നും ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്
ജനങ്ങളുടെ വാങ്ങല്‍ശേഷി കൂടാനും സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാനും യു.പി.ഐ അധിഷ്ഠിത സ്വര്‍ണവായ്പാ സേവനം സഹായിക്കും
മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണുകള്‍ വ്യാപകമാക്കാനും നടപടി വേണം
രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തലും വായ്പാ വിതരണവും ശക്തിപ്പെടുത്താനായി യു.പി.ഐ അധിഷ്ഠിത സ്വര്‍ണവായ്പാ സേവനം നല്‍കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്
രാജ്യത്ത് എവിടെയെല്ലാം മൂലധന ലഭ്യതയ്ക്ക് മികച്ച സാധ്യതകളുണ്ടോ അവിടെയെല്ലാം സാമ്പത്തികവളര്‍ച്ചയും ഉണ്ടായിട്ടുണ്ടെന്ന് പി.ആര്‍. ശേഷാദ്രി
കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ കേന്ദ്രമായി സ്വകാര്യ ബാങ്കുകള്‍ നേരത്തേ തന്നെ പ്രവര്‍ത്തന ആരംഭിച്ചത് ഇവിടങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിദാനമായിട്ടുണ്ട്
കൃത്യമായി വായ്പ തിരിച്ചടയ്ക്കാത്തവരാണ് രാജ്യത്ത് വായ്പകള്‍ നല്‍കുന്നതിനുള്ള ചെലവും അതുവഴി പലിശഭാരവും ഉയര്‍ന്ന് നില്‍ക്കാന്‍ കാരണക്കാരെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി.
കുടിശിക വരുത്തിയവരോട് കുറച്ചുകൂടി വിവേകപൂര്‍വമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം.
20 കോടി പേര്‍ക്ക് നിലവില്‍ എല്‍.ഐസി പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്
ഇന്‍ഷുറന്‍സ് അനായാസം നേടിയെടുക്കാന്‍ പറ്റുന്ന ഭീമ സുഗം പ്ലാറ്റ്ഫോം ഉടന്‍ സജ്ജമാകും
ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് എല്‍.ഐ.സി എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ആര്‍. സുധാകര്‍
രാജ്യത്തെ 140 കോടി ജനസംഖ്യയില്‍ വെറും മൂന്ന് ശതമാനം പേര്‍ക്കാണ് നിലവില്‍ പരിരക്ഷയുറപ്പാക്കിയിട്ടുള്ളത്.
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമത്തിന് തിരി തെളിഞ്ഞു
സാക്ഷ്യം വഹിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമത്തിന്