ധനലക്ഷ്മി ബാങ്ക് കരകയറുമോ, പുറത്തുവരുന്നത് ശുഭസൂചനകള്‍

ധനലക്ഷ്മി ബാങ്കിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നതായി സൂചന. ബാങ്ക് മൂന്നു ഡയറക്ടര്‍മാരെ ചേര്‍ക്കും. ഇതോടെ ബോര്‍ഡില്‍ എട്ടു പേരാകും.

ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചത് റദ്ദാക്കി. 120 കോടി രൂപയുടെ അവകാശ ഇഷ്യു നടത്താനും ധാരണയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാങ്കിന്റെ രണ്ടാംപാദ റിസള്‍ട്ട് പ്രതീക്ഷയിലും മെച്ചമായി. അറ്റാദായം 3.6 കോടിയില്‍ നിന്നു 16 കോടി രൂപയായി. അറ്റനിഷ്‌ക്രിയ ആസ്തി പകുതിയായി.

ഇന്നലെ ബാങ്ക് ഓഹരി ഒന്‍പതു ശതമാനം ഉയര്‍ന്ന് 16.75 രൂപയായെങ്കിലും പിന്നീടു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ച (നവംബര്‍ 10) രാവിലെ 14.50 രൂപയ്ക്കാണ് ട്രേഡ് ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it