Begin typing your search above and press return to search.
ഗൂഗ്ള്‍ പേ വഴി ലോണ്‍, കൂടുതല്‍ ഡിജിറ്റല്‍ വാലറ്റ് ഉപഭോക്താക്കള്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം
ഗൂഗ്ള്‍ പേ വഴി ഇനി കൂടുതല്‍ പേര്‍ക്ക് വായ്പ ലഭിക്കും. ഡിജിറ്റല്‍ വാലറ്റിന്റെ ഉപയോക്താക്കള്‍ക്ക് ലോണുകള്‍ വാഗ്ദാനം ചെയ്യാന്‍ ഡിഎംഐ ഫിനാന്‍സ് Google Pay-യെ പങ്കാളിയാക്കുന്നു.
യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഗൂഗ്ള്‍ പേയില്‍ തന്നെ വായ്പാ ഓപ്ഷന്‍ കാണാന്‍ കഴിയും. ഡിഎംഐ ഫിനാന്‍സ് ആപ്പുമായി സംയോജിപ്പിച്ചും വായ്പ നല്‍കും.
ഗൂഗ്ള്‍ പേയുമായി ഡിഎംഐ അക്കൗണ്ട് ബന്ധിപ്പിച്ചവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക എന്ന ധനകാര്യ സ്ഥാപനത്തിന്റെ അറിയിപ്പുണ്ട്.
പരമാവധി 36 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന വായ്പ, ഒരു ലക്ഷം രൂപ വരെയാകും ലഭ്യമാകുക. രാജ്യത്ത് പതിനയ്യായിരത്തോളം പിന്‍ കോഡുകളിലുടനീളം ഈ സൗകര്യം ലഭ്യമാകും.
Next Story
Videos