ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, ബാങ്കിംഗ് ആപ്പ് തുടങ്ങിയവ എങ്ങനെ ബ്ലോക്ക് ചെയ്യും? അറിയാം

പണമിടപാടുകളെല്ലാം ഡിജിറ്റല്‍ ആയ ഈ കാലഘട്ടത്തില്‍ നമ്മുടെയൊക്കെ സ്മാര്‍ട്ട്‌ഫോണാണ് സഞ്ചരിക്കുന്ന ബാങ്ക്. മറ്റൊരാള്‍ക്ക് പണം കൈമാറാനോ യുപിഐ സുരക്ഷിതവും ലളിതവുമായ മാര്‍ഗമാണെന്നതിനാല്‍ കൂടുതല്‍ പേരും ഇന്ന് അതിനെയാണ് ആശ്രയിക്കുന്നത്. ബാങ്കുകളും അവരുടെ ആപ്പുകളിലൂടെ എല്ലാതരം സേവനങ്ങളും നല്‍കുന്നു. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ സ്മാര്‍ട്ട് ഫോണോ മറ്റ് ഗാഡ്ജറ്റുകളോ നാഷ്ടമാകുന്നതിനെക്കുറിച്ച്.

ഇത്തരത്തില്‍ സംഭവിച്ചാല്‍ സോഷ്യല്‍മീഡിയ ആപ്പുകള്‍ മാത്രമല്ല, ധനകാര്യ ആപ്പുകളും സുരക്ഷിതമാക്കണം. മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ആക്‌സസ് ഉണ്ടെങ്കില്‍ അവര്‍ക്ക് പണം കൈമാറാന്‍ ഇത് ഉപയോഗിക്കാം. ഇതെങ്ങനെ തടയാം എന്നു നോക്കാം, ബാങ്കിംഗ് ആപ്പിനൊപ്പം പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സേവനങ്ങള്‍ സുരക്ഷിതമാക്കാം.

ബാങ്കിംഗ് ആപ്പുകള്‍ ബ്ലോക്ക് ചെയ്യാം

ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ പോലുള്ള പ്രാഥമിക വിവരങ്ങള്‍ അതത് ബാങ്കിലേക്ക് വിളിച്ച് ഹെല്‍പ് ഡെസ്‌കിന്റെ സഹായത്തോടെ ബാങ്കിംഗ് ആപ്പ് ബ്ലോക്ക് ചെയ്യിക്കാവുന്നതാണ്. നേരിട്ട് നിങ്ങളുടെ ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചിലേക്ക് എത്തിയാലും ഇത് തടയാം.

ഗൂഗിള്‍ പേ

8004190157 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് ഭാഷ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഗൂഗിള്‍ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള സഹായിക്കുന്ന ഒരു എക്‌സിക്യൂട്ടീവുമായി സംസാരിക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മറ്റേതെങ്കിലും ഡിവൈസില്‍ നിന്നും ഗൂഗ്ള്‍ അക്കൗണ്ടിലേക്ക് ജോയ്ന്‍ ചെയ്യാനും മറ്റ് ഡിവൈസുകളില്‍ നിന്നും ഗൂഗ്ള്‍ അ്കകൗണ്ട് സൈന്‍ ഓഫ് ചെയ്യാനും കഴിയും. പിന്നീട് നിങ്ങളുടെ നഷ്ടമായ ഫോണില്‍ നിന്ന് പോലും ആര്‍ക്കും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിയില്ല, അതിനാല്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ സുരക്ഷിതമായിരിക്കും. ഐഓഎസുകാര്‍ക്കും ഇത്തരത്തില്‍ ചെയ്യാം.

ഫോണ്‍ പേ

ഫോണ്‍ പേ ഉപയോക്താക്കള്‍ 08068727374 അല്ലെങ്കില്‍ 02268727374 എന്ന നമ്പറില്‍ വിളിക്കുക. നിങ്ങളുടെ ഫോണ്‍ പേ അക്കൗണ്ടില്‍ ഒരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങളോട് ചോദിക്കും, ഉചിതമായ നമ്പര്‍ അമര്‍ത്തുക. രജിസ്റ്റര്‍ ചെയ്ത നമ്പര്‍ നല്‍കുക, ഓതന്റിക്കേഷനായി നിങ്ങള്‍ക്ക് ഒരു ഒടിപി അയയ്ക്കും. ഒടിപി ലഭിക്കാത്തതിന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. സിം അല്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടതിന് നിങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ റിപ്പോര്‍ട്ട് നല്‍കും, അത് തെരഞ്ഞെടുക്കുക. ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അവസാന പേയ്‌മെന്റ്, നിങ്ങള്‍ നടത്തിയ അവസാന ഇടപാടിന്റെ വിവരം മുതലായവ ഒരു പ്രതിനിധിയുമായി സംസാരിച്ച് നല്‍കേണ്ടി വരും.

പേടിഎം അക്കൗണ്ട്

01204456456 എന്ന നമ്പറില്‍ വിളിക്കുക. നഷ്ടപ്പെട്ട ഫോണിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. മറ്റൊരു നമ്പര്‍ നല്‍കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ നമ്പര്‍ നല്‍കുക. എല്ലാ ഉപകരണങ്ങളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ തിരഞ്ഞെടുക്കുക. അടുത്തതായി, പേടിഎം വെബ്‌സൈറ്റിലേക്ക് പോയി 24-7 സഹായം തിരഞ്ഞെടുക്കാന്‍ സ്‌ക്രോള്‍ ചെയ്യുക. പ്രോബ്ലം എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക, തുടര്‍ന്ന് ചുവടെയുള്ള മെസേജ് ബട്ടണ്‍ ക്ലിക്കുചെയ്യുക. അക്കൗണ്ട് ഉടമസ്ഥാവകാശത്തിന്റെ ഒരു തെളിവ് നിങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്, അത് പേടിഎം അക്കൗണ്ട് ഇടപാടുകള്‍ കാണിക്കുന്ന ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ്, ഒരു പേടിഎം അക്കൗണ്ട് ഇടപാടിനുള്ള ഓതന്റിക്കേഷന്‍ ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസ്, ഫോണ്‍ നമ്പര്‍ ഉടമസ്ഥാവകാശത്തിന്റെ തെളിവ് എന്നിവ മതി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it