തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം പിന്‍വലിക്കലിന് നിയന്ത്രണങ്ങള്‍, അറിയാം

ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിന്‍വലിക്കലോ ശ്രദ്ധയില്‍ പ്പെട്ടാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍.

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വലിയ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വ്യക്തിഗത വിവരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മാത്രമേ ബാങ്കുകള്‍ പുറത്തുവിടൂ. എന്നാല്‍ അസ്വഭാവികമായി നടക്കുന്ന ഏതിടപാടുകള്‍ക്കും ബാങ്ക് കമ്മീഷന് മറുപടി കൊടുക്കേണ്ടതായി വരും.
നേരിട്ടുള്ള ഇടപാടുകള്‍ക്ക് പുറമെ ആര്‍.ടി. ജി.എസ്. വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടില്‍നിന്നും ഒരു ലക്ഷത്തിനു മുകളില്‍ ഇടപാട് നടക്കുന്നുവെങ്കില്‍ ഇക്കാര്യവും അറിയിക്കണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.



Related Articles
Next Story
Videos
Share it