ഇസാഫ് ബാങ്കില്‍ ഇനി വിദേശനാണ്യ ഇടപാടുകളും

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. വിദേശ കറന്‍സിയിലുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള ഓതറൈസ്ഡ് ഡീലര്‍ കാറ്റഗറി- I ലൈസന്‍സാണ് ബാങ്കിന് ലഭിച്ചത്.

വിദേശത്തേക്ക് പണമയക്കാം

ഇന്ത്യയിലെ എല്ലാ വിദേശ നാണ്യ ബാങ്കിങ് സേവനങ്ങള്‍ക്കുമൊപ്പം വിദേശ പണമയക്കല്‍ ഉള്‍പ്പെടെയുള്ളവയും ബാങ്കില്‍ ലഭ്യമാകും. കൂടാതെ വിദേശ രാജ്യങ്ങളില്‍ പ്രതിനിധി ഓഫീസുകള്‍ തുടങ്ങാനും ബാങ്കിന് സാധിക്കും.

പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് കടക്കാനൊരുങ്ങുന്ന ബാങ്ക് അതുമായി ബന്ധപ്പെട്ട നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും സെബിക്ക് അപേക്ഷ സമര്‍പ്പിക്കും. ഇതിനു ശേഷം വാണിജ്യ ബാങ്കായി മാറാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

ഇതിനു മുമ്പ് 2021 ജൂലൈയില്‍ ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും ബാങ്കിന് നിശ്ചിത സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല.

Related Articles
Next Story
Videos
Share it