ഫിക്‌സഡ് ഡെപ്പോസിറ്റിന് പലിശ വര്‍ധിപ്പിച്ച് കരൂര്‍ വൈശ്യ ബാങ്ക്

സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposit) പലിശ നിരക്ക് (Interest rate)ഉയര്‍ത്തി കരൂര്‍ വൈശ്യ ബാങ്ക്. രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം മുതല്‍ ആണ് പലിശ നിരക്കുകള്‍. ഏറ്റവും കുറഞ്ഞ കാലാവധിയായ 7 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിക്ക് ബാങ്ക് 3.25 ശതമാനം പലിശ നല്‍കുന്നു. 46 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 3.50 ശതമാനം പലിശ നല്‍കും.

ജൂലൈ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന നിരക്കുകളില്‍ 91 ദിവസം മുതല്‍ 120 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനവും 121 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.00 ശതമാനവുമാണ് കരൂര്‍ വൈശ്യ ബാങ്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്. 181 ദിവസം മുതല്‍ 270 ദിവസം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനം പലിശ ലഭിക്കും. 271 മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 5 ശതമാനം നിരക്കില്‍ പലിശ ലഭിക്കും.
1-2 വര്‍ഷത്തില്‍ താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.55 ശതമാനവും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 5.60 ശതമാനവും പലിശ ലഭിക്കും.
3-5 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.8 ശതമാനം പലിശ നല്‍കും. 5-6 വര്‍ഷം നിക്ഷേപങ്ങള്‍ക്ക് 5.9 ശതമാനവും 6 വര്‍ഷവും അതിനുമുകളിലും കാലാവധി പൂര്‍ത്തിയാകുന്ന ടേം നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 6.00 ശതമാനവും പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പതിവ് നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക നിരക്ക് ബാങ്ക് നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 6.05 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ ലഭിക്കുന്നു. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ കണക്കുകളാണിത്.


Related Articles
Next Story
Videos
Share it