Begin typing your search above and press return to search.
ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ നല്ലകാലം; എച്ച്ഡിഎഫ്‌സിയും പലിശനിരക്ക് കൂട്ടി
എച്ച്ഡിഎഫ്സി ബാങ്കും രണ്ട് കോടിയില്‍ താഴെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വരെ ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഴ് ദിവസം മുതല്‍ 10 വര്ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ മൂന്ന് മുതല്‍ ആറ് ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും.
ഒക്ടോബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍
ചെറു നിക്ഷേപകാലാവധികള്‍ക്ക്
ഒരു മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന 2 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് മൂന്ന് ശതമാനം വരെ പലിശ ലഭിക്കും മുന്‍പ് 2.75 ശതമാനമായിരുന്നു. ഇത് 25 ബേസിസ് പോയിന്റ് വര്‍ധിച്ചു. രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനത്തില്‍ നിന്നും 3.50 ശതമാനമായി ഉയര്‍ത്തി.
മൂന്ന് മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഇപ്പോള്‍ നാല് ശതമാനം പലിശ നല്‍കും മുന്‍പ് ഇത് 3.25 ശതമാനമായിരുന്നു. 75 ബേസിസ് പോയിന്റ് വര്‍ധനവാണ് ഉണ്ടായത്. മൂന്ന് മാസം മുതല്‍ ആറ് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 4.25 ശതമാനം പലിശ ലഭിക്കും.
ആറ്മാസം മുതല്‍
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ 4.65 ശതമാനത്തില്‍ നിന്ന് 5.00 ശതമാനമായി ഉയര്‍ത്തി. 1-2 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനത്തില്‍ നിന്ന് 5.70 ശതമാനമാക്കി.
2-3 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 5.50 ശതമാനത്തില്‍ നിന്ന് 5.80 ശതമാനമായി ഉയര്‍ത്തി. മൂന്ന് വര്ഷം മുതല്‍ 5 വര്ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനം പലിശ ലഭിക്കുന്നത് തുടരും. 5 വര്‍ഷം മുതല്‍ 10 വര്ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 6.00 ശതമാനം പലിശ നിരക്ക് ലഭിക്കും
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് എന്‍ആര്‍ഇ നിക്ഷേപ പലിശനിരക്ക് കൂട്ടി
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് എന്‍ആര്‍ഇ നിക്ഷേപ പലിശനിരക്ക് Non-Resident External (NRE) Term Deposits (Less than Rs.200 lakhs) ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനമാക്കി. 2 വര്‍ഷം മുതല്‍ 3 വര്ഷം വരെ 7.5 ശതമാനം പലിശ നിരക്ക് ലഭിക്കും. 3 വര്‍ഷം 4 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. നാല് വര്‍ഷം മുതലുള്ള അഞ്ച് വര്‍ഷത്തിന് താഴെയുള്ള നിക്ഷേപങ്ങള്‍ക്കും നാല് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കും 5.75 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.
സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് കീഴില്‍ നല്‍കുന്ന സാധാരണ സ്ഥിരനിക്ഷേപത്തിന്റെ പരമാവധി പലിശ നിരക്ക് 7.25 ശതമാനം തന്നെയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 7.75 ശതമാനമാണ്.
Next Story
Videos