എന്‍ ആര്‍ ഐ നിക്ഷേപങ്ങളിലേക്കുള്ള വരവ് കുറഞ്ഞു; കാരണമിതാണ്

പ്രവാസി ഇന്ത്യക്കാരുടെ (NRI) നിക്ഷേപങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് (NRI deposits)കുറഞ്ഞു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 7.36 ബില്യണില്‍ നിന്ന് 3.23 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞതായി ആര്‍ബിഐ ഡേറ്റ ചൂണ്ടിക്കാട്ടുന്നു.

2022 മാര്‍ച്ച് അവസാനത്തോടെ കുടിശ്ശികയുള്ള നിക്ഷേപങ്ങളും 139.02 ബില്യണ്‍ ഡോളറായി കുറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം മുമ്പ് ഇത് 141.89 ബില്യണ്‍ ഡോളറായിരുന്നു.
എന്‍ആര്‍ഐ നിക്ഷേപം 2020 മാര്‍ച്ചില്‍ 130.58 ബില്യണ്‍ ഡോളറായിരുന്നു. ഇത് കോവിഡ് സാമ്പത്തിക പ്രതിസന്ധികളെയും വെല്ലുവിളിച്ച് 2021 മാര്‍ച്ചില്‍ 141.89 ബില്യണ്‍ ഡോളറായി ഉയര്ഡന്നിരുന്നു. അന്ന് 10 ബില്യണ്‍ ഡോളര്‍ വര്‍ധനവ് വന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി നേരെ വിപരീതമായിരിക്കുകയാണ്.
ഫോറിന്‍ കറന്‍സി ഡെപ്പോസിറ്റ്‌സ് (NCR) വലിയതോതില്‍ ചുരുങ്ങി. 2021 മാര്‍ച്ചിലെ 20.47 ബില്യണില്‍ നിന്ന് 2022 മാര്‍ച്ചിലെ 16.91 ബില്യണിലെത്തി. ആഗോള സാമ്പത്തിക സ്ഥിതിയിലെ മാറ്റവും പണപ്പെരുപ്പ ഭീതിയുമാണ് ഇതിനു പിന്നിലെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍. ഭാവി നിക്ഷേപങ്ങളുടെ ഒഴുക്കിനെയും ഇതാണ് രൂപപ്പെടുത്തുകയെന്നും ബാങ്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. ആഭ്യന്തര വിപണിയിലെ പണമയക്കലും പലിശ നിരക്കും എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.







Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it