എന്‍ബിഎഫ്‌സി വായ്പ രംഗത്തേക്ക് ഗോദ്‌റെജ് ഗ്രൂപ്പ്

എന്‍ബിഎഫ്‌സി വായ്പ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഗോദ്‌റെജ് ഗ്രൂപ്പ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്തു. 1998ല്‍ തന്നെ ഗോദ്‌റെജിന് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചതാണ്. ഗോദ്‌റെജ് ഫിനാന്‍സ് ലിമിറ്റഡിന് (ജിഎഫ്എല്‍) കീഴിലാവും വായ്പ സേവനങ്ങള്‍ അവതരിപ്പിക്കുക.

ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഈടില്ലാത്ത വായ്പകളും വസ്തുവിന്മേലുള്ള വായ്പകളുമായിരിക്കും ആദ്യം നല്‍കുക. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് ആധിപത്യമുള്ള ഉപഭോക്തൃ വായ്പ രംഗത്തേക്കും ഗോദ്‌റെജ് പ്രവേശിക്കും. നിലവില്‍ ഹൗസിംഗ് ഫിനാന്‍സിന് കീഴില്‍ ഭവന വായ്പ ഉള്‍പ്പടെയുള്ളവ ഗോദ്‌റെജ് നല്‍കുന്നുണ്ട്. ഗോദ്‌റെജ് പ്രോപ്പര്‍ട്ടി ലിമിറ്റഡിന്റെ ഉപഭോക്തക്കാള്‍ക്ക് മാത്രമാണ് 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗോദ്‌റെജ് ഹൗസിംഗ് ഫിനാന്‍സ് (ജിഎച്ച്എഫ്എല്‍) വായ്പ നല്‍കുന്നത്.

കഴിഞ്ഞ സാമ്പത്തി വര്‍ഷം ഭവന വായ്പ മേഖലയില്‍ 295 കോടി രൂപയാണ് ഗോദ്‌റെജ് നിക്ഷേപിച്ചത്. ജിഎച്ച്എഫ്എല്‍, ജിഎഫ്എല്‍ എന്നിവയില്‍ 850-900 കോടി രൂപ ഗോദ്‌റെജ് ഗ്രൂപ്പ് നിക്ഷേപിച്ചേക്കും. ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഗോദ്‌റെജിന് ഉപഭോക്തൃ വായ്പ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാനാവും എന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ ഗോദറേജ്, തലമുറ കൈമാറ്റത്തിലൂടെ കടന്നു പോവുകയാണ്. 4.1 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള ഗ്രൂപ്പിന്റെ നിലവിലെ ചെയര്‍മാന്‍ എഴുപത്തൊമ്പതുകാരനായ ആദി ഗോദ്റേജ് ആണ്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, ഇന്‍സ്ട്രിയല്‍ എന്‍ഞ്ചിനീയറിംഗ്, ഗൃഹോപകരണങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിങ്ങനെ വവിധ മേഖലകളില്‍ ഗോദ്റേജിന് സാന്നിധ്യമുണ്ട്.

ഗോദ്റേജ് ഇന്‍ജസ്ട്രീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് തുടങ്ങളിയ ലിസ്റ്റ് ചെയ്തവയും ലിസ്റ്റ് ചെയ്യാത്ത ഗോദ്റേജ് & ബോയ്സി തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍. ആദിര്‍ ഗോദ്റേജിന്റെ സഹോദരനായ നാദിര്‍ ആണ് ഗോദ്റേജ് ഇന്‍ഡസ്ട്രീസിന്റെയും, ഗോദ്റേജ് അഗ്രോവെറ്റിന്റെയും ചെയര്‍മാന്‍. ഇവരുടെ ബന്ധു ജംഷിദ് എന്‍ ഗോദ്റേജ് ആണ് ഗോദ്റേജ് & ബോയ്സിയുടെ ചെയര്‍മാന്‍.

ഗോദ്റേജിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ ആദി, നാദിര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നവയും ജംഷിദ് സഹോദരി സ്മിത ഗോദ്റേജ് എന്നിവരുടെ നേതൃത്വത്തിലുള്ളവയും എന്നിങ്ങനെ രണ്ടായി വിഭജിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it