എച്ച് ഡി എഫ് സിയും എച്ച് ഡി എഫ് സി ബാങ്കും ലയിക്കുന്നു

രാജ്യത്തെ ബാങ്കിംഗ് രംഗത്ത് വലിയൊരു ലയനത്തിന് കളമൊരുങ്ങിയിരിക്കുന്നു. വായ്പാ രംഗത്തെ ഭീമനായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എച്ച് ഡി എഫ് സി ബാങ്കില്‍ ലയിക്കുന്നു. എച്ച് ഡി എഫ് സിയുടെ പൂര്‍ണ ഉടമസ്ഥയിലുള്ള ഉപകമ്പനികളായ എച്ച് ഡി എഫ് സി ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, എച്ച് ഡി എഫ് സി ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്നിവ എച്ച് ഡി എഫ് സി ബാങ്കില്‍ ലയിക്കുന്നതിന് ബോര്‍ഡ് അനുമതി നല്‍കി.

എച്ച് ഡി എഫ് സി ബാങ്കില്‍ 41 ശതമാനം ഓഹരി പങ്കാളിത്തം എച്ച് ഡി എഫ് സി നേടുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ എച്ച് ഡി എഫ് സി ബാങ്ക് വെളിപ്പെടുത്തുന്നു.

2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലയനം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഭവന വായ്പാ രംഗത്തെ വമ്പനായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്കില്‍ ലയിക്കുമ്പോള്‍ എച്ച് ഡി എഫ് സി ബാങ്കില്‍ ഭവന വായ്പാ പോര്‍ട്ട്‌ഫോളിയോ വലുപ്പം വന്‍തോതില്‍ കൂടും. മാത്രമല്ല കസ്റ്റമേഴ്‌സിന്റെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടാകും.

റിസര്‍വ് ബാങ്ക്, സെബി, സി സി ഐ, നാഷണല്‍ ഹൗസിംഗ് ബോര്‍ഡ്, ഐആര്‍ഡിഎഐ, പിഎഫ്ആര്‍ഡിഎ, എന്‍ സി എല്‍ ടി, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, മറ്റ് റെഗുലേറ്ററി ഏജന്‍സികള്‍, ഓഹരിയുടമകള്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ നിന്നുള്ള അനുമതികള്‍ ലയനത്തിന് മുമ്പ് നേടേണ്ടതുണ്ട്.

Related Articles
Next Story
Videos
Share it