Begin typing your search above and press return to search.
എച്ച് ഡി എഫ് സി ബാങ്ക് ഓൺ വീൽസ്, സേവനം ഉപഭോക്താക്കളുടെ വാതിൽപ്പടിയിൽ
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് (HDFC Bank) ബാങ്ക് ഓൺ വീൽസ് എന്ന നൂതന പരിപാടിയുമായി ഗ്രാമീണ മേഖലയിൽ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താനുള്ള പരിശ്രമത്തിന് തുടക്കം കുറിച്ചിരിക്കുന്നു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഈ നൂതന ആശയം നടപ്പാക്കുന്നത്. ബാങ്കിൻറ്റെ 21 ഉൽപ്പന്നങ്ങളും സേവനങ്ങളും ബാങ്ക് ഓൺ വീൽസ് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും. ജില്ലയിലെ വിദൂര പ്രദേശങ്ങളും, ബാങ്കിംഗ് സേവനങ്ങൾ ഇതു വരെ എത്തിയിട്ടില്ലാത്ത മേഖലയിലും എച്ച് ഡി എഫ് സി യുടെ വാഹനം ഉപഭോക്താക്കളുടെ വാതിൽപ്പടിയിൽ സേവനങ്ങളുമായി എത്തും.
ഒരു ദിവസം എച്ച് ഡി എഫ് സി യുടെ വാഹനം മൂന്ന് ഗ്രാമങ്ങൾ സന്ദർശിക്കും. ഒരു ഗ്രാമത്തിൽ ആഴ്ചയിൽ രണ്ടു ദിവസം വാഹനം എത്തും.
പരീക്ഷണ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ ആരംഭിച്ച പരിപാടി തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കുമെന്ന് എച്ച് ഡി എഫ് സി ബാങ്കിൻ റ്റെ ദേശിയ ഗ്രാമീണ മേഖല തലവൻ അനിൽ ഭവനാനി പറഞ്ഞു. ഒരു ബാങ്ക് ജീവനക്കാരൻ വാനിൽ ഉണ്ടാകും. എ ടി എം മെഷീൻ, ക്യാഷ് ഡിപ്പോസിറ്റ് മെഷീൻ എന്നി സജ്ജീകരണങ്ങളോട് കൂടിയതാണ് സഞ്ചരിക്കുന്ന ബാങ്ക്.
Next Story
Videos