എച്ച്‌ഡിഎഫ്‌സി അറ്റാദായത്തില്‍ 19 ശതമാനം വര്‍ധന
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി (HDFC) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യപിച്ചു. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 19 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 9,196 രൂപയാണ് ബാങ്കിന്റെ അറ്റാദായം.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ അറ്റാദായം 7,729.64 കോടി രൂപ ആയിരുന്നു. അറ്റ പലിശ വരുമാനം ഒന്നാം പാദത്തില്‍ 14.5 ശതമാനം ഉയര്‍ന്ന് 19,481.4 കോടിയിലെത്തി. ബാങ്കിന്റെ വരുമാനവും ഇക്കാലയളവില്‍ 19.8 ശതമാനം ഉയര്‍ന്ന് 27,181.4 കോടിയായി. 2021-22ലെ ഒന്നാം പാദത്തില്‍ 22,696.5 കോടി രൂപയായിരുന്നു വരുമാനം.
2,984.1 കോടി രൂപയാണ് ബാങ്ക് നികുതിയായി നല്‍കിയത്. 1.28 ശതമാനം ആണ് എച്ച്ഡിഎഫ്‌സിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി. ഇന്നലെ 0.96 ശതമാനം ഉയര്‍ന്ന് 1,364 രൂപയ്ക്കാണ് എച്ച്ഡിഎഫ്‌സി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.