നിക്ഷേപവും വായ്പയും ഉയര്‍ന്നു; നാലാംപാദ നേട്ടങ്ങള്‍ പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം എച്ച് ഡിഎഫ്‌സി ബാങ്കിന് മികച്ച നേട്ടം. ബാങ്ക് അഡ്വാന്‍സുകള്‍ ഏകദേശം 11,320 ലക്ഷം കോടി രൂപയായതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. 2020 മാര്‍ച്ച് 31 വരെ ഇത് 9,937 ലക്ഷം കോടിയായിരുന്നു. 13.9 ശതമാനമാണ് വളര്‍ച്ച. 4.6 ശതമാനം വളര്‍ച്ചയും.

2020 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത് 10,823 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇതാണ് കഴിഞ്ഞ പാദത്തില്‍ വീണ്ടും ഉയര്‍ന്നത്.

ആഭ്യന്തര റീറ്റെയ്ല്‍ വായ്പകള്‍ 2021 മാര്‍ച്ച് 31 വരെ 7.5 ശതമാനവും 2020 ഡിസംബര്‍ 31 നെ അപേക്ഷിച്ച് 5.0 ശതമാനവും വര്‍ധിച്ചു. 2021 മാര്‍ച്ച് 31 ലെ ആഭ്യന്തര മൊത്ത വായ്പ 2020 മാര്‍ച്ച് 31 നെ അപേക്ഷിച്ച് 21.0 ശതമാനവും 2020 ഡിസംബര്‍ 31 നെ അപേക്ഷിച്ച് 4.5 ശതമാനവും വര്‍ധിച്ചു.

2021 മാര്‍ച്ച് 31 വരെ ബാങ്കിന്റെ നിക്ഷേപം ഏകദേശം 16.3 ശതമാനം വര്‍ധിച്ച് ഏകദേശം 13,350 ബില്യണ്‍ ഡോളറായി. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 11,475 ബില്യണ്‍ ഡോളറായിരുന്നു.

ബാങ്കിന്റെ കാസ റേഷ്യോ 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 46 ശതമാനമാണ്. ഇത് 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 42.2 ശതമാനവും 2020 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 43 ശതമാനവുമായിരുന്നു.

ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്‌സി ലിമിറ്റഡ്) വഴി 2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ബാങ്ക് 75.03 ലക്ഷം കോടി രൂപയാണ് ഭവനവായ്പാ ഇനത്തില്‍ വായ്പാ ക്രമീകരണം നടത്തിയിട്ടുള്ളത്.

Related Articles
Next Story
Videos
Share it