എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിലക്ക് നീങ്ങി; ഉപഭോക്താക്കള്‍ക്ക് ആശ്വാസം

എച്ച് ഡി എഫ് സി ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്ക് നീങ്ങിയതായി ഇന്നലെ വൈകിട്ട് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയിലും നേരിയ വര്‍ധനവ് നേരിട്ടു. ബുധനാഴ്ച രാവിലെ രണ്ട് ശതമാനത്തോളം ഉയര്‍ന്ന് 1550 രൂപയ്ക്കാണ് ബിഎസ്ഇയില്‍ ട്രേഡ് നടന്നത്.

ഓഗസ്റ്റ് 17 ന് ബാങ്കിന് അയച്ച കത്തിലൂടെയാണ് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിനെ അനുവദിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപനമുണ്ടായത്. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യുചെയ്യുന്നതില്‍ ഏറ്റവും മുന്‍ പന്തിയിലായിരുന്നു എച്ച് ഡി എഫ് സിയുടെ സ്ഥാനം.
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ പുതിയ ഡിജിറ്റല്‍ ലോഞ്ചുകളെല്ലാം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ 2 വര്‍ഷമായി ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ്/പേയ്‌മെന്റ് യൂട്ടിലിറ്റികളില്‍ ചില തകരാറുകള്‍ സംഭവിച്ചതിന് ശേഷമായിരുന്നു നിയന്ത്രണം വന്നത്.
പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ സമാരംഭിക്കുന്നതില്‍ നിന്നും എച്ച്ഡിഎഫ്‌സിക്ക് വിലക്കുണ്ടായിരുന്നു. കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത് ബാങ്കിന് വലിയ തിരിച്ചടിയായിരുന്നു.
നിയന്ത്രണങ്ങളെത്തുടര്‍ന്ന്, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക ജൂണ്‍ പാദത്തില്‍ 6.5% കുറഞ്ഞു. മാസങ്ങള്‍, അതിന്റെ മൊത്തത്തിലുള്ള റീട്ടെയില്‍ പോര്‍ട്ട്ഫോളിയോയെ ബാധിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ വിലക്ക് ബാങ്കിന്റെ ബിസിനസിനെയും ഓഹരിവിലയുടെ വര്‍ധനവിന്റെ സാധ്യതയെയും ദോഷകരമായി ബാധിച്ചുവെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശിധര്‍ ജഗദീശന്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it