പ്രതിമാസം എത്ര തുക ആര്‍ഡി നിക്ഷേപിച്ചാല്‍ 5 വര്‍ഷം കൊണ്ട് 7 ലക്ഷം നേടാനാകും?

റെക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആവര്‍ത്തന നിക്ഷേപം സാധാരണക്കാരുടെ പ്രിയപ്പെട്ട സമ്പാദ്യപദ്ധതികളിലൊന്നാണ്. എസ്ഐപി പോലെ നിശ്ചിത ഇടവേളകളിലാണ് ആവര്‍ത്തന നിക്ഷേപത്തിലും പണം നിക്ഷേപിക്കേണ്ടത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ആവര്‍ത്തന നിക്ഷേപം ആരംഭിക്കാവുന്നതാണ്. നഷ്ട സാധ്യത തീരെ കുറഞ്ഞതാണെന്ന നിലയില്‍ എന്നതിനൊപ്പം ബാങ്കുകളിലെ നിക്ഷേപത്തിനും പലിശയ്ക്കും 5 ലക്ഷം രൂപ വരെ ഡിഐസിജിസി ഗ്യാരണ്ടിയുമുണ്ട്. മ്യൂച്വല്‍ ഫണ്ടിലേത് പോലെ ഓഹരി വിപണി ഇടിയുമ്പോള്‍ നിക്ഷേപത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇവിടെയില്ല. 5 വര്‍ഷ കാലാവധിയില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 7 ലക്ഷം സ്വന്തമാക്കാന്‍ എത്ര രൂപ നിക്ഷേപിക്കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പോസ്റ്റ് ഓഫീസും നല്‍കുന്ന പദ്ധതികളുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
12 മാസം മുതല്‍ 10 വര്‍ഷം വരെയാണ് എസ്ബിഐ റെക്കറിംഗ് ഡെപ്പോസിറ്റ്. ചുരുങ്ങിയ നിക്ഷേപം 100 രൂപയാണ്. 10 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാവുന്ന തുക ഉയര്‍ത്താം. നിക്ഷേപത്തിന് നോമിനേഷന്‍ സൗകര്യവും ഓവര്‍ഡ്രാഫ്റ്റ്, ലോണ്‍ സൗകര്യവും നേടാന്‍ സാധിക്കും. എസ്ബിഐയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന അതേ പലിശ നിരക്കാണ് ആവര്‍ത്തന നിക്ഷേപത്തിന് ലഭിക്കുക.
5 വര്‍ഷത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 5.6 ശതമാനമാണ് പലിശ നിരക്ക്. മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 6.93 ലക്ഷം രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ ആവര്‍ത്തന നിക്ഷേപത്തിന് 5 വര്‍ഷത്തേക്ക് 6.10 ശതമാനമാണ് ലഭിക്കുന്ന പലിശ നിരക്ക്. 10,000 രൂപ മാസത്തില്‍ നിക്ഷേപിച്ചാലാണ് 5 വര്‍ഷത്തിന് ശേഷം 7.02 ലക്ഷം രൂപ നേടാനാവുക.
പോസ്റ്റ് ഓഫീസ്
നിക്ഷേപത്തിന് 5.8 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഇതേ നിരക്കാണ്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തിന് ആവശ്യം. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പോസ്റ്റ് ഓഫീസില്‍ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.
12 മാസം നിക്ഷേപം തുടര്‍ന്നൊരാള്‍ക്ക് 50 ശതമാനം തുക വായ്പയെടുതക്കാന്‍ സാധിക്കും. നിക്ഷേപ പലിശയേക്കാള്‍ 2 ശതമാനം പലിശ അധികം ലഭിക്കും. 5.8 ശതമാനം പലിശ നിരക്കില്‍ മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തിന് ശേഷം 6.96 ലക്ഷം രൂപയാണ് ലഭിക്കുക. ലഭിക്കും.
പോപാസ്റ്റ് ഓഫീസില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിരക്കാണ് നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപമാണ് നല്ലത്. എസ്ബിഐയേക്കാള്‍ .0.20 ശതമാനം അധിക നിരക്ക് പോസ്റ്റ് ഓഫീസില്‍ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്ബിഐ ആഖും നല്ലത്


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it