ഇനി പണമയയ്ക്കാന്‍ എന്തെളുപ്പം; 'സ്മാര്‍ട്ട് വയര്‍' പുറത്തിറക്കി ഐസിഐസിഐ ബാങ്ക്

രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐസിഐസിഐ ബാങ്ക് 'സ്മാര്‍ട്ട് വയര്‍' എന്ന പുതിയ ഓണ്‍ലൈന്‍ സൊലൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. ഇത്തരത്തില്‍ വേഗത്തില്‍ പണം സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സൊലൂഷന്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും പ്രവാസികള്‍ക്കും ഒരേപോലെ എളുപ്പത്തിലും വേഗത്തിലും തടസരഹിതമായും അതിര്‍ത്തിക്കപ്പുറത്തേക്ക് പണം കൈമാറ്റം ചെയ്യാന്‍ ബാങ്കിംഗ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ 'സ്മാര്‍ട്ട് വയര്‍' സൗകര്യമൊരുക്കുമെന്ന് ഐസിസെിഐ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രീറാം എച്ച് അയ്യര്‍ പറഞ്ഞു.
പണം അയയ്ക്കുന്നതിനുള്ള അഭ്യര്‍ഥന, രേഖകള്‍ സമര്‍പ്പിക്കല്‍, വിനിമയ നിരക്ക് മുന്‍കൂട്ടി നിശ്ചയിക്കല്‍, ഇടപാടു നില നിരീക്ഷിക്കല്‍ തുടങ്ങിയവയെല്ലാം സ്മാര്‍ട്ട് വയര്‍ ഉപയോഗിച്ച് ഗുണഭോക്താവിന് നടത്താന്‍ സാധിക്കും. അതേപോലെ ഗുണഭോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍, പണം അയയ്ക്കലിന്റെ ലക്ഷ്യം, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂറായി മനസിലാക്കി അത് തത്സമയം പണം അയയ്ക്കുന്ന ആളുമായി പങ്കുവയ്ക്കുവാനും ഈ സംവിധാനം സൗകര്യമൊരുക്കുന്നു.
സ്മാര്‍ട്ട് വയര്‍ എങ്ങനെ പ്രവര്‍ത്തിക്കും?
ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് 'സ്മാര്‍ട്ട് വയര്‍' സൗകര്യം ഉപയോഗിക്കാം.
ഗുണഭോക്താവിന് മുന്‍കൂട്ടി പൂരിപ്പിച്ച വയര്‍ ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥനാ ഫോം ഓണ്‍ലൈനില്‍ തന്നെ നല്‍കാവുന്നതാണ്. വയര്‍ പ്രോസസ് ആരംഭിക്കുമ്പോള്‍ തന്നെ ആവശ്യമായ വിശദാംശങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കും.
ഇതിനൊപ്പം തന്നെ വിനിമയനിരക്ക് മുന്‍കൂട്ടി അറിയാനും തുക സെലക്റ്റ് ചെയ്യാനും കഴിയും എന്നത് സ്്മാര്‍ട്ട് വയറിന്റെ സവിശേഷതകളാണ്. ഇന്റര്‍നെറ്റ് ബാങ്കിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് എപ്പോള്‍ വേണമെങ്കിലും ഗുണഭോക്താവിന് ഇടപാടുകള്‍ നിരീക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്.
ഗുണഭോക്താവ് പണം കൈമാറ്റത്തിനുള്ള അഭ്യര്‍ത്ഥന നടത്തിക്കഴിഞ്ഞാല്‍ വയര്‍ ട്രാന്‍സ്ഫറിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ പണം അയയ്ക്കുന്നയാളുമായി പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it