Begin typing your search above and press return to search.
വിപണി മൂല്യത്തില്‍ 6 ലക്ഷം കോടി കടന്ന് ഐസിഐസിഐ ബാങ്ക്
അഞ്ച് ട്രേഡിംഗ് സെഷനുകളിലായി ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നതോടെ വിപണി മൂല്യത്തില്‍ 6 ലക്ഷം കോടി കടന്ന് ഐസിഐസിഐ ബാങ്ക് (ICICI Bank). കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ ഓഹരി വില 43 രൂപ വര്‍ധിച്ചപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയായ 870.65 രൂപ തൊട്ടു.
ഇതോടെ വിപണി മൂല്യം 6.06 ലക്ഷം കോടി രൂപയായി. 2021 ഒക്‌ടോബര്‍ 25ന് തൊട്ട 859.70 രൂപയെയാണ് ഐസിഐസി ബാങ്ക് ഓഹരി മറികടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വകാര്യ വായ്പാ ദാതാവിന്റെ ഓഹരി വില 14.5 ശതമാനത്തിലധികം നേട്ടമാണുണ്ടാക്കിയത്.
ഐസിഐസിഐ ബാങ്കിന് മുമ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS), എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank), ഇന്‍ഫോസിസ് (Infosys), ഹിന്ദുസ്ഥാന്‍ യുണിലിവര്‍ (Hindustan Unilever) എന്നിവരാണ് വിപണി മൂല്യത്തില്‍ ആറ് ലക്ഷം കോടിയെന്ന നേട്ടം കൈവരിച്ചത്. ആരോഗ്യകരമായ വായ്പാ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വകാര്യ വായ്പാ ദാതാവ് അറ്റാദായത്തില്‍ 49.5 ശതമാനം ഉയര്‍ച്ചയോടെ 6,905 കോടി രൂപ രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 20.1 ശതമാനം ഉയര്‍ന്ന് 13,210 കോടി രൂപയായി.
Next Story
Videos