ബില്ലുകളടയ്ക്കാനും ഷോപ്പിംഗിനും തലവേദന വേണ്ട, റുപേ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഐസിഐസിഐ

ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനുമായി കൈകോര്‍ത്ത്(എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും.

റൂബിക്‌സ്, സഫീറോ എന്ന രണ്ട് വകഭേദങ്ങള്‍ ഇനി ബാങ്ക് പുറത്തിറക്കും. 'ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്' എന്ന സമ്പര്‍ക്കരഹിത കാര്‍ഡില്‍ ഷോപ്പിംഗ്, റെസ്റ്റോറന്റുകള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ ബില്‍ പേമെന്റ് ഉള്‍പ്പെടെ വിവിധ ദൈനംദിന ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭ്യമാണ്. ആഭ്യന്തര വിമാനത്താവളങ്ങളിലും റെയില്‍വേ ലോഞ്ചുകളിലും എന്‍ട്രി, ഇന്ധന സര്‍ചാര്‍ജ് ഇളവ്, സിനിമാ ടിക്കറ്റ്, ഡൈനിംഗ് തുടങ്ങി വിവിധ സേവനങ്ങളിലെ കിഴിവ് തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.'' ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്‌സ്, പേയ്‌മെന്റ് സൊല്യൂഷന്‍സ് ആന്‍ഡ് മര്‍ച്ചന്റ് ഇക്കോസിസ്റ്റം മേധാവി സുദിപ്ത റോയ് പറഞ്ഞു.



ഉപയോക്താക്കള്‍ക്ക് നൂതനവും മികച്ച മൂല്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എപ്പോഴും മുന്നിലാണെന്നും ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകളുടെ നേട്ടങ്ങളും റുപേയുടെ എക്‌സ്‌ക്ലൂസീവ് ഓഫറുകളും സംയോജിപ്പിക്കുന്ന ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള റുപേയുടെ പ്രത്യേക ആനുകൂല്യങ്ങള്‍ കാര്‍ഡിന്റെ പ്രത്യേകതയാണെന്ന് എന്‍പിസിഐ സിഒഒ പ്രവീണ റായ് വിശദമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Related Articles
Next Story
Videos
Share it