അസോചം ഉച്ചകോടിയില്‍ കേരള ഗ്രാമീണ്‍ ബാങ്കിന് 4 അവാര്‍ഡുകള്‍

മുംബൈയില്‍ നടന്ന അസോചം (ASSOCHAM -Associated Chambers of Commerce and Industry of India) 18-ാമത് വാര്‍ഷിക ഉച്ചകോടിയില്‍ കേരള ഗ്രാമീണ്‍ ബാങ്കിന് (KGB) 4 അവാര്‍ഡുകള്‍ ലഭിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ്, ഉപഭോക്തൃ സേവനം, റിസ്‌ക് മാനേജ്‌മെന്റ്, സാമ്പത്തിക പ്രകടനം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് കേരള ഗ്രാമീണ്‍ ബാങ്കിന് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീണ്‍ ബാങ്കിന് 600ല്‍ ഏറെ ശാഖകളുണ്ട്. കൃഷി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മേഖലകള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കിവരുന്ന ബാങ്കാണിത്. സമീപ വര്‍ഷങ്ങളിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ സാമ്പത്തിക പ്രകടനം ശ്രദ്ധേയമായിരുന്നു.

Related Articles
Next Story
Videos
Share it