Begin typing your search above and press return to search.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് കടപ്പത്രം മാര്‍ച്ച് മൂന്ന് വരെ
ബാങ്കിംഗ് ധനകാര്യ കമ്പനിയായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (Non convertible debentures-NCD) വിതരണം മാര്‍ച്ച് മൂന്നിന് അവസാനിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ഫെബ്രുവരി 19 നാണ് വിതരണം ആരംഭിച്ചത്. 1000 രൂപയാണ് മുഖവില. 12,500 ലക്ഷം രൂപയാണ് അടിസ്ഥാന ഇഷ്യൂ. 12,500 ലക്ഷം രൂപയുടെ അധിക സബ്ക്രിപ്ഷന്‍ ഒപ്ഷനും അടക്കം മൊത്തം 25,000 ലക്ഷം രൂപ വരെ സമാഹരിക്കാന്‍ അനുമതിയുണ്ട്.
ഈ എന്‍സിഡികള്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ഇവയ്ക്ക് ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ ഐഎന്‍ഡി ബിബിബി/ സ്റ്റേബിള്‍ റേറ്റിംഗും ഉണ്ട്.
Next Story
Videos