മാര്‍ച്ച് 31 ന് മുമ്പ് പാന്‍ കാര്‍ഡ് പോളിസിയുമായി ബന്ധിപ്പിക്കണമെന്ന് എല്‍ഐസി

പോളിസി ഉടമകളോട് അവരുടെ പാന്‍ കാര്‍ഡ് മാര്‍ച്ച് 31-ന് അകം പോളിസികളുമായി ബന്ധിപ്പിക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. തടസമില്ലാത്ത സേവനങ്ങള്‍ ലഭിക്കുന്നതിനാണ് പാന്‍ കാര്‍ഡ് എല്‍ഐസി പോളിസികളുമായി ബന്ധിപ്പിക്കുന്നത്.

ലിങ്ക് ചെയ്യാം

എല്‍ഐസി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പാന്‍ കാര്‍ഡ് പോളിസികളുമായി ബന്ധിപ്പിക്കാനാകും. എല്‍ഐസിയുടെ https://licindia.in/Home/Online-PAN-Registration എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യമായ വിവരങ്ങള്‍ നില്‍കി നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് പോളിസികളുമായി ബന്ധിപ്പിക്കാം.

ഇവ പുതുക്കണം

ഇത് കൂടാതെ പോളിസി ഉടമകളോട് അവരുടെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും പുതുക്കാനും എല്‍ഐസി ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഐസിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിനാണിത്. എല്‍ഐസിക്ക് 25 കോടി പോളിസി ഉടമകളും 1.28 കോടി വ്യക്തിഗത പോളിസികളുമുണ്ട്.

Related Articles
Next Story
Videos
Share it