Begin typing your search above and press return to search.
വനിതകള്‍ക്ക് സുഗമമായി ബിസിനസ് തുടങ്ങാം, വായ്പാ പദ്ധതികളിതാ
ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകയാണോ, മൂലധനത്തിനായുള്ള നെട്ടോട്ടത്തിലാണോ നിങ്ങള്‍... എങ്കില്‍ ബിസിനസിനായുള്ള വായ്പ നിങ്ങള്‍ക്ക് സുഗമമായി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള സ്റ്റാര്‍ട്ട് മിഷനാണ് വനിതാ ബിസിനസുകാര്‍ക്കായി വിവിധി പദ്ധതികളിലൂടെ വായ്പകള്‍ ലഭ്യമാക്കി വരുന്നത്. നാല് സ്‌കീമുകളിലൂടെ 15 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. കെഎസ്‌യുഎം (കേരള സ്റ്റാര്‍്ട്ടപ്പ് മിഷന്‍) നല്‍കുന്ന ഐഡികളുള്ള ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകളായിരിക്കണമെന്നാണ് ഈ വായ്പകള്‍ ലഭിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. വനിതകള്‍ക്ക് വായ്പ നല്‍കിവരുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. സോഫ്റ്റ് ലോണ്‍ സ്‌കീം
ഈ പദ്ധതിയിലൂടെ 15 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ സോഫ്റ്റ് ലോണ്‍ സ്‌കീം വഴി വായ്പകള്‍ ലഭിക്കൂ. കൂടാതെ, വനിതാ സഹസ്ഥാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പില്‍ ഭൂരിഭാഗം ഓഹരിയും ഉണ്ടായിരിക്കണം. മറ്റുള്ളവർക്കും ഈ വായ്പ ലഭ്യമാകുമെങ്കിലും വനിതകൾക്ക് രണ്ടു വര്ഷം moratorium
2. സീഡ് ഫണ്ട്
15 ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിലെ വായ്പാ തുക. വനിതാ സഹസ്ഥാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പില്‍ ഭൂരിഭാഗം ഓഹരിയും ഉണ്ടായിരിക്കണമെന്നതിന് പുറമെ സ്റ്റാര്‍ട്ടപ്പ് ഡയറക്ടര്‍മാര്‍ക്ക് മികച്ച സിബില്‍ സ്‌കോറും ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട് (750-ല്‍ കൂടുതല്‍).
3. ടെക്‌നോളജി കൊമേഴ്‌സ്യലൈസേഷന്‍ സപ്പോര്‍ട്ട്
10 ലക്ഷം രൂപ വരെയാണ് റീഇമ്പേഴ്സ്മെന്റ് പദ്ധതിയിലൂടെ വനിതാ സംരഭകര്‍ക്ക് ലഭിക്കുക. വനിതാ സഹസ്ഥാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പില്‍ ഭൂരിഭാഗം ഓഹരിയും ഉണ്ടായിരിക്കണം. ഡയറക്ടര്‍മാര്‍ക്ക് മികച്ച സിബില്‍ സ്‌കോറും ഉണ്ടായിരിക്കണം (750-ല്‍ കൂടുതല്‍).
4. പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്കുള്ള സോഫ്റ്റ് ലോണ്‍
15 ലക്ഷം രൂപ വരെയാണ് പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്കുള്ള സോഫ്റ്റ് ലോണിലൂടെ ലഭിക്കുക. വനിതാ സഹസ്ഥാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പില്‍ ഭൂരിഭാഗം ഓഹരിയും ഉണ്ടായിരിക്കണമെന്നതിന് പുറമെ ഡയറക്ടര്‍മാര്‍ക്ക് മികച്ച സിബില്‍ സ്‌കോറും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്.
നിലവില്‍ ഈ പദ്ധതികളിലൂടെയുള്ള വായ്പകള്‍ക്ക് ആറ് ശതമാനമാണ് പലിശയായി ഇടാക്കുന്നത്. അപേക്ഷ നല്‍കി ഒരു മാസത്തിനുള്ളില്‍ തന്നെ വായ്പകള്‍ ലഭ്യമാകും. ഒരു വര്‍ഷത്തിനിടെ സീഡ് ഫണ്ട് സ്‌കീമിലൂടെ മാത്രം അഞ്ചോളം പേര്‍ക്കാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വായ്പയായി നല്‍കിയത്.
Next Story
Videos